കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസിയാത്ര സൗജന്യമാക്കാന്‍ മാര്‍ഗം നിര്‍ദേശിച്ച് ഉമ്മന്‍ ചാണ്ടി; ചെലവഴിക്കാതെ കിടക്കുന്ന ഫണ്ടില്ലേ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ആശങ്കകള്‍ ദൂരീകരിക്കപ്പെട്ടിട്ടില്ല. നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് വരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതാകട്ടെ ദുരിതത്തില്‍ കഴിയുന്ന മിക്കവാറും പ്രവാസികള്‍ക്കും ബുദ്ധിമുട്ട് ഇരട്ടിയാക്കും. 13000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് പ്രവാസികളുടെ ടിക്കറ്റിന് ഈടാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ നിന്ന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസി ഒരു ലക്ഷം രൂപ ചെലവഴിക്കണം. പ്രവാസികളോട് സ്വന്തമായി പണമെടുത്ത് നാട്ടിലേക്ക് വരാന്‍ പറയുന്നത് തീര്‍ത്തും മനുഷ്യത്വ രഹിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചണ്ടി പറയുന്നു. പ്രവാസികള്‍ക്ക് ആശ്വാസമേകാനുള്ള ബദല്‍ മാര്‍ഗവും അദ്ദേഹം നിര്‍ദേശിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ഇങ്ങനെ.....

04

ജോലിയും കൂലിയും നഷ്ടപ്പെട്ട അനേകം പ്രവാസികള്‍ സ്വന്തമായി ടിക്കറ്റെടുത്ത് നാട്ടിലേക്കു മടങ്ങണമെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തീര്‍ത്തും മനുഷ്യത്വരഹിതമാണ്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളുടെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്ഷേമ ഫണ്ടും ഇതിനായി വിനിയോഗിക്കണം. പുതിയ പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് എംബസികള്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന തുക ക്ഷേമഫണ്ടിലുണ്ട്. വിവിധ ഇന്ത്യന്‍ എംബസികളില്‍ ഇപ്രകാരം സമാഹരിച്ച തുക ചെലവഴിക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ടിക്കറ്റ് നല്‍കാനായി അതു വിനിയോഗിക്കാം.

ചുരുങ്ങിയ സമയംകൊണ്ട് അന്യസംസ്ഥാനങ്ങളിലുള്ള മുഴുവന്‍ മലയാളികളേയും കൊണ്ടുവരണമെങ്കില്‍ സ്പെഷ്യല്‍ ട്രെയിന്‍ ലഭ്യമാക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാസ്സ് വാങ്ങി വാഹനങ്ങള്‍ വാടകയ്ക്കു എടുത്തു വരുവാന്‍ ഒരുപാട് പേര്‍ക്ക് സാധിക്കില്ല. പ്രായമായവര്‍ക്കും രോഗികള്‍ക്കും ദീര്‍ഘ ദൂരം റോഡ് യാത്ര സുരക്ഷിതമല്ല.

ഈ സാഹചര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് മുന്‍കൈ എടുത്ത് വടക്കേ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നും ചെന്നൈ, ബംഗളൂരൂ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ നിന്നും സ്പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

നാട്ടിലെത്താന്‍ പ്രവാസികള്‍ക്ക് ചെലവ് ഒരു ലക്ഷം രൂപ വരെ; സ്വന്തം വഹിക്കണമെന്ന് കേന്ദ്രംനാട്ടിലെത്താന്‍ പ്രവാസികള്‍ക്ക് ചെലവ് ഒരു ലക്ഷം രൂപ വരെ; സ്വന്തം വഹിക്കണമെന്ന് കേന്ദ്രം

7 ദിവസത്തിനിടെ കേരളത്തിലേക്ക് 15 സര്‍വീസ്; 15000 പേര്‍, മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കും7 ദിവസത്തിനിടെ കേരളത്തിലേക്ക് 15 സര്‍വീസ്; 15000 പേര്‍, മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കും

'സോണിയയെ വെട്ടാനോങ്ങിയ വാള്‍' ബിജെപിയുടെ തലയ്ക്ക്; ഗുജറാത്ത് മുതല്‍ കേരളം വരെ, തെളിവ് പുറത്ത്'സോണിയയെ വെട്ടാനോങ്ങിയ വാള്‍' ബിജെപിയുടെ തലയ്ക്ക്; ഗുജറാത്ത് മുതല്‍ കേരളം വരെ, തെളിവ് പുറത്ത്

English summary
Expate repatriation: Oommen chandy response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X