കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിനൊരുങ്ങി പ്രവാസി മലയാളികള്‍; പൂക്കളും പഴങ്ങളും എത്തിത്തുടങ്ങി

  • By Desk
Google Oneindia Malayalam News

ദുബായ്: ആഘോഷിക്കാന്‍ ലഭിക്കുന്ന ഒരു ചെറിയ അവസരം പോലും പ്രവാസികള്‍ പാഴാക്കാറില്ല. വലിയ പെരുന്നാള്‍ ആഘോഷത്തിനു തൊട്ടുപിന്നാലെയെത്തുന്ന ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ മലയാളി പ്രവാസികള്‍. യു.എ.ഇയില്‍ മാത്രം 10 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് കണക്ക്.

വിവിധ മലയാളി സംഘടനകള്‍ ഓണപ്പരിപാടികള്‍ ഇപ്പോഴേ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവോണം സപ്തംബര്‍ നാലിനാണെങ്കിലും ചിലര്‍ പെരുന്നാളാവധിക്കാലത്ത് തന്നെ ഓണാഘോഷ പരിപാടികള്‍ മുന്‍കൂട്ടി നടത്തി. പലരുടെയും കുടുംബങ്ങള്‍ ആഘോഷത്തില്‍ പങ്കുചേരാന്‍ നാട്ടില്‍ നിന്നെത്തിയിട്ടുണ്ട്. ഓണം വര്‍ണാഭമാക്കാനുള്ള പൂക്കളും സ്വാദിഷ്ടമാക്കാനുള്ള പഴം-പച്ചക്കറികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗള്‍ഫ് നാടുകളിലെത്തിയിട്ടുണ്ട്. വിമാനത്തിലും കപ്പലിലുമൊക്കെയാണ് ഇവ എത്തിക്കുന്നത്.

onam

തുണിക്കടകളില്‍ കേരളസാരിക്കും കസവുമുണ്ടിനും വലിയ ഡിമാന്റാണിപ്പോള്‍. പരമ്പരാഗതമായ കേരളീയ വസ്ത്രങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം ഇത്തവണ ഏറെ വര്‍ധിച്ചതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പാലക്കാട് നിന്നാണ് പ്രധാനമായും കേരള സാരി ഇറക്കുമതി ചെയ്യുന്നത്. പെണ്‍കുട്ടികള്‍ക്കുള്ള റെഡിമെയ്ഡ് കസവ് പാവാടയ്ക്കും ബ്ലൗസിനും ആവശ്യക്കാരേറെയാണ്.

സ്ഥാപനങ്ങളില്‍ നടക്കുന്ന ഓണാഘോഷങ്ങളില്‍ കേരളത്തിന് പുറത്തുള്ളവരും വിദേശ രാജ്യക്കാരും കേരളീയ വസ്ത്രങ്ങളണിയുകയും ഇലസദ്യ ഉണ്ണുകയും ചെയ്യുന്നത് രസകരമായ കഴ്ചയാണ്.

വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങള്‍ക്കു പുറമെ, കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍, മല്‍സരങ്ങള്‍, വിനോദപരിരാടികള്‍ തുടങ്ങിയവയുമായി മലയാളി സമാജനങ്ങളും സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. നാട്ടിലേത് പോലെ 10 ദിവസത്തെ പരിപാടികളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല പ്രവാസികളുടെ ഓണം. അത് മാസങ്ങള്‍ നീണ്ടുനില്‍ക്കും. പരസ്പര സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലിയ സന്ദേശം കൂടിയാണ് പ്രവാസികളുടെ ഓണം ആഘോഷങ്ങള്‍.

English summary
Bananas are being shipped in and flowers flown into the UAE as expatriates from the south Indian state of Kerala celebrate Onam, their harvest festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X