കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സൗജന്യമായി അറബി പഠിക്കാന്‍ ദുബായില്‍ അവസരം

  • By Desk
Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് നാടുകളില്‍ അറബി ഭാഷ കൈകാര്യം ചെയ്യാനാവുകയെന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നസാക്ഷാല്‍ക്കാരത്തിന് എളുപ്പമാര്‍ഗം പ്രവാസികള്‍ക്കു മുമ്പില്‍ തുറന്നിടുകയാണ് ദുബയിലെ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍. രാജ്യത്ത് കഴിയുന്ന പൊതു-സര്‍ക്കാര്‍ മേഖലകളിലെ പ്രവാസി ജീവനക്കാര്‍ക്ക് അറബി ഭാഷ പഠിക്കാനുള്ള ശില്‍പശാലകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍. അതിന്റെ ബില്‍ അറബി സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

വാനഗവേഷണത്തില്‍ വന്‍ നേട്ടവുമായി ഖത്തര്‍; ഗവേഷകര്‍ കണ്ടെത്തിയ പുതിയ ഗ്രഹം ഖത്തര്‍ -6ബി വാനഗവേഷണത്തില്‍ വന്‍ നേട്ടവുമായി ഖത്തര്‍; ഗവേഷകര്‍ കണ്ടെത്തിയ പുതിയ ഗ്രഹം ഖത്തര്‍ -6ബി

ഖിന്തീല്‍ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗുമായി സഹകരിച്ചാണ് സൗജന്യ അറബി ഭാഷാപഠനത്തിന് സൗകര്യമൊരുക്കുന്നത്. വര്‍ക്ക്‌ഷോപ്പുകള്‍ക്കു പുറമെ, പഠനോപകരണങ്ങളും വിദഗ്ധരുടെ സേവനവും ലഭ്യമാക്കും. ഇതിനു പുറമെ, ഭാഷാ പഠനത്തിന് സഹായകമാവുന്ന ഓണ്‍ലൈന്‍ വീഡിയോകളും നിര്‍മിച്ച് നല്‍കും. ബില്‍ അറബി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് ഇവ ആവശ്യക്കാര്‍ക്കെത്തിക്കുക. ഇതോടൊപ്പം ഭാഷയ്ക്ക് കൂടുതല്‍ പ്രചാരണം നല്‍കുന്നതിനായി സ്‌കൂളുകളില്‍ വായനാക്ലബ്ബുകള്‍ സ്ഥാപിക്കാനും ഫൗണ്ടേഷന് പദ്ധതിയുണ്ട്. അറബി ഭാഷയെന്നത് യു.എ.ഇ ജീവിതത്തിന്റെ അന്തസ്സത്തയാണെന്ന് ഫൗണ്ടേഷന്‍ സി.ഇ.ഒ ജമാല്‍ ബിന്‍ ഹുവൈരിബ് പറഞ്ഞു. വിവിധ സംസ്‌ക്കാരങ്ങളുമായുള്ള വിനിമയം സാധ്യമാക്കുന്നതിനുള്ള പ്രധാന പാലമാണതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അറബി ഭാഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ട്വിറ്ററില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിക്കും. പദ്ധതിയുടെ അഞ്ചാമത് എഡിഷന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പദ്ധതികള്‍ ഭാഷാ പഠനം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

dubaiburj

ഡിസംബര്‍ 18നാണ് യു.എന്‍ അറബിക് ഭാഷാ ദിനം. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലും അറബി ഭാഷയുടെ ഉപയോഗം ശക്തിപ്പെടുത്താന്‍ യുവാക്കളെ പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്‌ക്കരിക്കും.
English summary
The Mohammed Bin Rashid Al Maktoum Foundation (MBRF) will provide free workshops to teach Arabic to foreigners as part of their Bil Arabi Initiative, it was announced on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X