കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: കുറ്റവാളികളായ പ്രവാസികളെ നിര്‍ബന്ധമായും നാടുകടത്തണമെന്ന് യുഎഇ ഫെഡറല്‍ സുപ്രീം കോടതി

  • By Jisha
Google Oneindia Malayalam News

അബുദാബി: പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ പിടികൂടുന്ന പ്രവാസികളെ നിര്‍ബന്ധമായും നാടുകടത്തണമെന്ന് യുഎഇയിലെ ഉന്നത കോടതി. ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യുന്ന പ്രവാസികളെ അവരുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തണമെന്നാണ് യുഎഇയിലെ ഫെഡറല്‍ സുപ്രീം കോടതി നല്‍കുന്ന നിര്‍ദ്ദേശം.

യുവതിയെ ഭീഷണിപ്പെടുത്തി തനിക്കൊപ്പം താമസിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ വിദേശിയുടെ കേസ് പരിഗണിക്കുമ്പോഴായിരുന്നു ഫെഡറല്‍ കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. കോടതിയില്‍ ഹാജരാക്കിയ പ്രതിയുടെ അഭിഭാഷകനോട് ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാള്‍ക്ക് ഒരു മാസം തടവ് ശിക്ഷ നല്‍കാനും 2,000 ദിര്‍ഹം പിഴയടക്കാനും ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി വിധി പുറപ്പെടുവിച്ചു.

crime

പ്രതിയുടെ അഭിഭാഷകന്‍ വീണ്ടും ഫെഡറല്‍ കോടതിയെ സമീപിച്ചെങ്കിലും പ്രതിയെ പുനഃവിചാരണ ചെയ്യാന്‍ വിധിച്ച കോടതി യുഎഇയില്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന പ്രവാസികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തണമെന്നാണ് നിയമമെന്ന് ഊന്നിപ്പറയും ചെയ്തു. യുഎഇയിലെ നിയമങ്ങളും പൊതുപെരുമാറ്റച്ചട്ടങ്ങളും പാലിക്കാന്‍ തയ്യാറാവാത്തവരും ഇത്തരത്തിലുള്ള കേസുകളില്‍ ഉള്‍പ്പെടുന്നവരുമായ പ്രവാസികള്‍ക്ക് ഇളവ് നല്‍കാനാവില്ലെന്നും ഫെഡറല്‍ കോടതി വ്യക്തമാക്കി.

English summary
Expats committing vice must be deported: UAE top court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X