കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി: ഗള്‍ഫ് രാജ്യങ്ങളിലെ വന്ധ്യതയ്ക്കുള്ള കാരണം വെളിപ്പെടുത്തി വിദഗ്ദര്‍

കുടുംബത്തിനുള്ളില്‍ നിന്നുള്ള വിവാഹങ്ങള്‍ ജനിതക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു

  • By Sandra
Google Oneindia Malayalam News

റിയാദ്: കുടുംബത്തിനുള്ളില്‍ നിന്നുള്ള വിവാഹങ്ങളാണ് വന്ധ്യതയ്തക്ക് ഇടയാക്കുന്നതെന്ന് ആരോഗ്യവിദഗ്ദര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന വന്ധ്യതയ്ക്ക് പിന്നില്‍ ഒരേ കുടുംബങ്ങളില്‍ നിന്നുള്ള വിവാഹങ്ങളാണെന്നും അണ്ഡങ്ങളുടെ അപര്യാപ്തരയാണ് ഇതിനുള്ള കാരണമെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.

യുഎഇ മിനിസ്റ്റര്‍ ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ് ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്റെ രക്ഷകര്‍തൃത്തില്‍ നടത്തിയ ദ്വിദിന ആരോഗ്യ കോണ്‍ഫറന്‍സിലാണ് ജിസിസി രാജ്യങ്ങള്‍ക്കിടയിലെ വന്ധ്യത വിഷയമായത്.

വന്ധ്യത- ജിസിസി രാജ്യങ്ങളില്‍

വന്ധ്യത- ജിസിസി രാജ്യങ്ങളില്‍

ജിസിസി രാജ്യങ്ങളില്‍ 20 വയസ്സിനും 40 വയസ്സിനും ഇടയില്‍ 6-7 ലക്ഷത്തോളം വന്ധ്യത ബാധിച്ച ദമ്പതികളുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇതിന് പിന്നിലുള്ള കാരണം കുടുംബത്തിനുള്ളില്‍ നിന്നുള്ള വിവാഹമാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

 ജനിതക പ്രശ്‌നങ്ങള്‍

ജനിതക പ്രശ്‌നങ്ങള്‍

രക്തബന്ധത്തില്‍ നിന്നുള്ള വിവാഹങ്ങള്‍ അടുത്ത തലമുറയില്‍ ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമേയാണ് വന്ധ്യത നേരിടേണ്ടിവരുന്നത്.

 അണ്ഡാശയത്തില്‍ പ്രശ്‌നങ്ങള്‍

അണ്ഡാശയത്തില്‍ പ്രശ്‌നങ്ങള്‍

ജിസിസി രാജ്യങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം അണ്ഡങ്ങളുടെ ഉല്‍പ്പാദനത്തിലുള്ള കുറവാണ്. ഒരു സ്ത്രീയില്‍ ജന്മനാ നിശ്ചിത എണ്ണം അണ്ഡങ്ങള്‍ ഉണ്ടായിരിക്കും, എന്നാല്‍ ജിസിസി രാജ്യങ്ങളിലെ സ്ത്രീകളിലെ അണ്ഡാശയങ്ങള്‍ക്ക് പെട്ടെന്ന് പ്രായമാകുന്നതായും ഇവ അണ്ഡത്തിന്റെ ഉല്‍പ്പാദനത്തെ ബാധിക്കുകയും ചെയ്യുന്നു.

ദ്വിദിന കോണ്‍ഫറന്‍സ്

ദ്വിദിന കോണ്‍ഫറന്‍സ്

എന്‍ഹാന്‍സിംഗ് സക്‌സസ് റേറ്റ്‌സ് ഇന്‍ അസിസ്റ്റഡ് റിപ്രൊജക്ടീവ് ടെക്‌നോളജി എന്ന വിഷയത്തില്‍ നടന്ന ദ്വിദിന കോണ്‍ഫറന്‍സിലാണ് ജിസിസി രാജ്യങ്ങളിലെ സ്ത്രീകളിലെ വന്ധ്യത ചര്‍ച്ചാവിഷയമായത്.

English summary
Experts reveals 'Marriages within family leading to infertility in next generation'. The main reason, they said, are marriages happening inside the family - parental consanguinity, which affects the next generation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X