കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി നഴ്സുമാർ സൗദിയിൽ ജയിലിൽ!കള്ളത്തരം കാണിച്ച മൂന്ന് പാലാ സ്വദേശിനികളെയും കൈയോടെ പിടികൂടി

മൂന്ന് നഴ്സുമാരിൽ ഒരാൾക്ക് കോടതിയിൽ നിന്നും ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. മറ്റു രണ്ട് നഴ്സുമാരും ജിദ്ദയിലെ ജയിലിലാണുള്ളത്.

  • By ഡെന്നീസ്
Google Oneindia Malayalam News

റിയാദ്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദിയിൽ ജോലി നേടിയ മലയാളി നഴ്സുമാർ ജയിലിൽ. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലാണ് മൂന്ന് മലയാളി നഴ്സുമാർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയത്.

പ്രശസ്ത ഗായികയെ കടന്നുപിടിച്ചു,തട്ടിക്കൊണ്ടുപോകാൻ ശ്രമം!കാറിൽ കയറിയ യുവാവ് ചെയ്തത്..സംഭവം കൊല്ലത്ത്പ്രശസ്ത ഗായികയെ കടന്നുപിടിച്ചു,തട്ടിക്കൊണ്ടുപോകാൻ ശ്രമം!കാറിൽ കയറിയ യുവാവ് ചെയ്തത്..സംഭവം കൊല്ലത്ത്

പെരുമ്പാവൂരിലെ ബംഗാളി ക്വാർട്ടേഴ്സുകളിൽ പെൺവാണിഭം!ഇതരസംസ്ഥാന സ്ത്രീകൾക്കായി മലയാളി യുവാക്കളും....പെരുമ്പാവൂരിലെ ബംഗാളി ക്വാർട്ടേഴ്സുകളിൽ പെൺവാണിഭം!ഇതരസംസ്ഥാന സ്ത്രീകൾക്കായി മലയാളി യുവാക്കളും....

ജയിലിലായിരുന്ന മൂന്ന് നഴ്സുമാരിൽ ഒരാൾക്ക് കോടതിയിൽ നിന്നും ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. മറ്റു രണ്ട് നഴ്സുമാരും ജിദ്ദയിലെ ജയിലിലാണുള്ളത്. അതേസമയം, മലയാളി നഴ്സുമാരുടെ മോചനത്തിനായി ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരായ ശിവലാൽ മീണ, മുഹമ്മദ് ഫൈസൽ എന്നിവർ തായിഫ് കിങ് അബ്ദുൾ അസീസ് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.

വ്യാജ സർട്ടിഫിക്കറ്റ്...

വ്യാജ സർട്ടിഫിക്കറ്റ്...

വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൂന്ന് മലയാളി നഴ്സുമാർ സൗദിയിൽ പിടിയിലാകുന്നത്.

ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ...

ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ...

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിലാണ് മൂവരും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയത്.

പാലാ സ്വദേശിനികൾ...

പാലാ സ്വദേശിനികൾ...

സൗദിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ മൂന്ന് മലയാളി നഴ്സുമാരും കോട്ടയം പാലാ സ്വദേശിനികളാണ്.

ഒരാൾക്ക് ജാമ്യം...

ഒരാൾക്ക് ജാമ്യം...

ജിദ്ദയിലെ ജയിലിൽ കഴിഞ്ഞിരുന്ന മൂന്ന് നഴ്സുമാരിൽ ഒരാൾക്ക് ഒരു മാസത്തെ തടവിന് ശേഷം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ വിചാരണ പൂർത്തിയായതിന് ശേഷം മാത്രമേ നാട്ടിലേക്ക് പോകാൻ അനുമതിയുള്ളു.

ഇന്ത്യൻ കോൺസുലേറ്റ്...

ഇന്ത്യൻ കോൺസുലേറ്റ്...

ജയിലിൽ കഴിയുന്ന മലയാളി നഴ്സുമാരുടെ മോചനത്തിനായി ഇന്ത്യൻ കോൺസുലേറ്റ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരായ ശിവലാൽ മീണ, മുഹമ്മദ് ഫൈസൽ എന്നിവർ തായിഫ് കിങ് അബ്ദുൾ അസീസ് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.

വിവരങ്ങൾ ശേഖരിച്ചു...

വിവരങ്ങൾ ശേഖരിച്ചു...

ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജയിലിൽ കഴിയുന്ന നഴ്സുമാരെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു.

വിധി...

വിധി...

ജിദ്ദയിലെ ജയിലിൽ കഴിയുന്ന ഒരാൾക്ക് ആയിരം റിയാൽ പിഴയും ഒരു വർഷം തടവും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റൊരാളുടെ കേസിൽ ഒരാഴ്ചയ്ക്കകം വിധിയുണ്ടാകും. നിലവിൽ ജിദ്ദയിൽ കഴിയുന്ന നഴ്സുമാരെ വിചാരണയ്ക്ക് ശേഷം തായിഫിലെ ജയിലിലേക്ക് മാറ്റും.

ഹാജരാക്കിയപ്പോൾ...

ഹാജരാക്കിയപ്പോൾ...

നഴ്സുമാരുടെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സൗദി കൗൺസിൽ ഫോർ ഹെൽത്ത് സ്പെഷ്യാൽറ്റിയിൽ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ഇപ്രകാരം മലയാളി നഴ്സുമാർ ഹാജരാക്കിയ സർട്ടിഫിക്കറ്റുകളാണ് വ്യാജമാണെന്ന്
പരിശോധനയിൽ കണ്ടെത്തിയത്.

കേരളത്തിലെ ഏജന്റുമാർ...

കേരളത്തിലെ ഏജന്റുമാർ...

സൗദിയിലെ റാനിയ, അൽ ഖുർമ, തായിഫ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ജോലി നേടിയ നഴ്സുമാർക്ക് കേരളത്തിൽ നിന്നുള്ള ഏജന്റുമാരാണ് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് നൽകിയത്.

English summary
fake certificate;saudi health ministry caught three malayali nurses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X