കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചു... എന്തിന് ദുബായില്‍ ഇന്ത്യന്‍ കള്ളനോട്ട്?

Google Oneindia Malayalam News

ദുബായ്: ജോര്‍ദാന്‍ സ്വദേശിയില്‍ നിന്ന് ദുബായില്‍ ഇന്ത്യന്‍ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ വഴിത്തിരിവ്. 98,000 രൂപയുടെ കള്ളനോട്ട് ആണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ദുബായിലെ ഒരു മാളിന്റെ പാര്‍ക്കിങ് സ്ഥലത്ത് വച്ചാണ് തനിയ്ക്ക് ഈ പണം കിട്ടിയത് എന്നാണ് ഇയാള്‍ പറഞ്ഞത്.

Read Also: എന്തുകൊണ്ട് ഐസിസ് ഇസ്രായേലിനെ തൊടുന്നില്ല... പേടിച്ചിട്ട് മാത്രമല്ലെങ്കിലോ?Read Also: എന്തുകൊണ്ട് ഐസിസ് ഇസ്രായേലിനെ തൊടുന്നില്ല... പേടിച്ചിട്ട് മാത്രമല്ലെങ്കിലോ?

കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ അറസ്റ്റിലായത്. ഒരു മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ പോയി പണം ദിര്‍ഹത്തിലേയ്ക്ക് മാറ്റാന്‍ ശ്രമിയ്ക്കവേയാണ് ഇയാളെ പിടികൂടിയത്. ഒരു സ്ഥാപനത്തിലെ കമേഴ്‌സില്യല്‍ മാനേജര്‍ ആയിരുന്നു ഇയാള്‍.

Fake Curency

മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിലെ ജീവനക്കാരന്‍ കള്ളനോട്ട് തിരിച്ചറിയുകയായിരുന്നു. ഇയാള്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷോപ്പിങ് മാളിലെ പാര്‍ക്കിങ് സ്ഥലത്ത് വച്ചാണ് പണം കിട്ടിയത് എന്നാണ് പിടിയിലായ ആള്‍ പറഞ്ഞത്. പോലീസ് ഇയാളെ ആ സ്ഥലത്ത് കൊണ്ടുപോയി. അവിടെ സിസിടിവി ഉള്ള കാര്യം പറഞ്ഞപ്പോള്‍ കക്ഷി സത്യം വെളിപ്പെടുത്തി. ലബനോണ്‍ സ്വദേശിയായ ബിസിനസ് മാനേജറില്‍ നിന്നാണ് ഈ പണം കിട്ടിയതെന്ന് ഇയാള്‍ വെളിപ്പെടുത്തി.

ലെബനോന്‍ സ്വദേശിയേയും പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താന്‍ സ്വദേശിയായ എന്‍ജിനായറാണ് തനിക്ക് ഈ പണം തന്നത് എന്നായിരുന്നു അയാളുടെ മൊഴി. എന്നാല്‍ ലബനോണ്‍ സ്വദേശിയുമായി ഒരു ബന്ധവും ഇല്ലെന്നാണ് പാകിസ്താനി എന്‍ജിനീയര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഓഗസ്റ്റ് 21 ന് കേസ് വീണ്ടും പരിഗണിയ്ക്കും.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

English summary
A Jordanian allegedly possessed 98,000 in fake Indian rupees, claimed he found it in a parking lot at Dubai Mall, the Dubai Criminal Court heard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X