• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുന്നോട്ട് വച്ച കാല് മുന്നോട്ട്; മകന്റെ അന്ത്യകര്‍മ്മത്തിന് പോലും എത്താതെ പിതാവ് സമരഭൂമിയില്‍; അനുഭവക്കുറിപ്പ്

ദുബായ്: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരായി കര്‍ഷകര്‍ നടത്തുന്ന സമരം ദില്ലിയില്‍ ശക്തിയാര്‍ജിക്കുകയാണ്. നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ദില്ലിയില്‍ അരങ്ങേറിയത്. ഇപ്പോഴിതാ സമരത്തിന്റെ ആഴം ഒരോ പഞ്ചാബികളിലും എത്രത്തോളം പ്രതിഫലിച്ചു എന്നതിനെ കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി. പഞ്ചാബ് സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുമ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് അഷ്‌റഫ് താമരശേരി വ്യക്തമാക്കുന്നത്.

ഗുര്‍വിന്ദര്‍ സിംഗ്

ഗുര്‍വിന്ദര്‍ സിംഗ്

മകന്‍ മരണപ്പെട്ട വിവരം പിതാവ് പര്‍വിന്ദര്‍ സിംഗിനെ അറിയിച്ചപ്പോള്‍,അദ്ദേഹം കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നു. പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ കജൂറുളള എന്ന പ്രദേശത്ത് ഒരു കാര്‍ഷിക കുടുംബത്തിലാണ്, ഗുര്‍വിന്ദര്‍ സിംഗ് ജനിച്ചത്,പിതാവ് പര്‍വിന്ദര്‍ സിംഗിന്റെ കുടുംംബം തലമുറകളായി കൃഷിക്കാരാണ്.

കര്‍ഷക സമരം

കര്‍ഷക സമരം

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗുര്‍വിന്ദര്‍ സിംഗ് ഹെവി ട്രക്ക് ഡ്രൈവറായി ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരുകയായിരുന്നു.പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ മരണവിവരം നാട്ടിലേക്ക് പറയുവാന്‍ വിളിച്ചപ്പോള്‍ കുടുംബം മുഴുവനും കര്‍ഷക സമരത്തിന്റെ ഭാഗമായി ദിവസങ്ങളായി ഡല്‍ഹിയിലാണ്.

അത്ഭുതപ്പെടുത്തിയത്

അത്ഭുതപ്പെടുത്തിയത്

ഒരു ജനത, അവരുടെ അതിജീവിനത്തിന്റെ ഭാഗമായി സമരത്തിലാണ്. അധികാരവര്‍ഗ്ഗങ്ങളുടെ കണ്ണ് തുറപ്പിക്കുവാനുളള സമരത്തിലാണ്. അതിന്റെ ഭാഗമായിട്ടാണ് ഗുര്‍വിന്ദറിന്റെ പിതാവും അവകാശങ്ങള്‍ നേടിയെടുക്കുവാനുളള ഈ പോരാട്ടത്തില്‍ അണിചേര്‍ന്നത്.

എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊന്നും അല്ല.

അമൃതസറിലേക്ക് അയച്ചോളു

അമൃതസറിലേക്ക് അയച്ചോളു

ഇന്ന് മകന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയാണ് എന്ന് ആ പിതാവിനോട് പറഞ്ഞപ്പോള്‍, അമൃതസറിലേക്ക് അയച്ചോളു,അവിടെ ആരെങ്കിലും പറഞ്ഞയക്കാം, താങ്കള്‍ എയര്‍പോര്‍ട്ടിലേക്ക് ലേക്ക് വരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് അയാളുടെ മറുപടി ഒരു ചിരി മാത്രം ആയിരുന്നു.

മുന്നോട്ട് വെച്ച കാല് മുന്നോട്ട്

മുന്നോട്ട് വെച്ച കാല് മുന്നോട്ട്

എന്നിട്ട് പര്‍വിന്ദര്‍ പറഞ്ഞ മറുപടിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും അവന്റെ അമ്മയും കൂട്ടി ഇറങ്ങിയപ്പോള്‍ തിരിച്ച് വീട്ടില്‍ വരാന്‍ കഴിയുമോയെന്ന് അറിയില്ലായെന്ന കാര്യം, അവനെ വിളിച്ച് പറഞ്ഞിരുന്നു. ഞങ്ങള്‍ കര്‍ഷകര്‍ മണ്ണില്‍ പണിയെടുക്കുന്നവരാണ്, മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെയാണ്, പിന്നോട്ടില്ല ഭായ് എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ വെക്കുമ്പോള്‍ ആ പഞ്ചാബിയുടെ വാക്കുകളിലെ ദൃഢനിശ്ചയം എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

 അടിച്ചമര്‍ത്തുവാന്‍ കഴിയില്ല

അടിച്ചമര്‍ത്തുവാന്‍ കഴിയില്ല

എതൊരു ജനകീയ സമരത്തെയും ഒരു അധികാരവര്‍ഗ്ഗത്തിനും അടിച്ചമര്‍ത്തുവാന്‍ കഴിയില്ല. ഒരു പരിധിവരെ അധികാരം ഉപയോഗിച്ച് തടയുവാന്‍ കഴിയും, അവസാനം കീഴടങ്ങിയെ പറ്റു. അതാണ് ചരിത്രം നമ്മളെ ഓര്‍മ്മപ്പെടുത്തുന്നതും. പര്‍വിന്ദര്‍ സിംഗ് ഒറ്റക്കല്ല, പര്‍വിന്ദറിനെ പോലെ ലക്ഷകണക്കിന് പേര്‍ സമരമുഖത്തുണ്ട്. സ്വന്തം മകന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പോലും പോകാതെ ഒരു ജനതയുടെ അവകാശങ്ങള്‍ക്കായി സമരമുഖത്ത് നില്‍ക്കുന്ന ധീര നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.

കാര്‍ഷിക ലോണിന്‍റെ മറവില്‍ ബിജെപി നടത്തിയത് 2000 കോടിയുടെ അഴിമതി; മുഖംനോക്കാതെ നടപടിയെന്ന് കമല്‍നാഥ്

'ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ബിജെപി ബന്ധമുള്ള ദീപ് സിദ്ദു'; ആരോപണവുമായി കര്‍ഷക സംഘടനകള്‍

ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷം; ഉത്തരവാദികള്‍ ദില്ലി പൊലീസെന്ന്‌ കര്‍ഷക യൂണിയന്‍

ദില്ലിയിലെ സംഘര്‍ഷം: എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി അമേരിക്ക

കര്‍ഷക ബില്ലുകള്‍ മഹാരാഷ്ട്രയില്‍ നടപ്പാക്കില്ലെന്ന്‌ കര്‍ഷരോട്‌ സ്‌പീക്കര്‍ നാനെ പട്ടോല

cmsvideo
  ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവിന്റെ പൂര്‍ണ്ണ പിന്തുണ കര്‍ഷകര്‍ക്ക് | Oneindia Malayalam

  English summary
  Farmer in Protest Ground without even reaching his son's funeral, Ashraf Thamarasery Post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X