കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമ ഗ്രൂപ്പ് മെഗാ സമ്മാന വിജയികളെ പ്രഖ്യാപ്പിച്ചു

റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ ഫാത്തിമ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹമോ അതില്‍ കൂടുതലോ ചിലവഴിച്ച എല്ലാ ഉപഭോക്താക്കളേയും നടുക്കെടുപ്പില്‍ ഉള്‍പ്പെടുത്തി.

Google Oneindia Malayalam News

ദുബായ്: യു എ ഇ യിലെ പ്രമുഖ വ്യാപാര ഗ്രൂപ്പായ ഫാത്തിമ ഗ്രൂപ്പിന്റെ 'ഷോപ്പ് & ഡ്രൈവ്' പ്രൊമോഷന്‍ ജേതാക്കളെ പ്രഖ്യാപിച്ചു. വിജയികളായ ക്രിസ്റ്റഫര്‍ അക്വമോബോനും മാസ്റ്റര്‍ ആബേല്‍ എബ്രഹാമീനും ബ്രാന്‍ഡ് ന്യൂ മിത്സുബിഷി പജീറോ കാറുകളാണ് ഫാത്തിമ ഗ്രൂപ്പ് നല്‍കിയത്.

റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ ഫാത്തിമ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹമോ അതില്‍ കൂടുതലോ ചിലവഴിച്ച എല്ലാ ഉപഭോക്താക്കളേയും നടുക്കെടുപ്പില്‍ ഉള്‍പ്പെടുത്തി. നടുക്കെടുപ്പിനോടനുബന്ധിച്ചു ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലെ ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച അനുകൂല പ്രതികരണത്തില്‍ വളരെ സന്തോഷമുണ്ടെന്ന് ഫാത്തിമ ഗ്രൂപ്പ് സിഇഒ സമീര്‍ സുലൈമാന്‍ പറഞ്ഞു.

image-fathimashopdrivepromotion

ഉപഭോക്താക്കളുടെ ആവശ്യാനുസരണം വളരെ കുറഞ്ഞ വിലയില്‍ എല്ലാ അവശ്യവസ്തുക്കളും ഒരിടത്ത് തന്നെ ലഭ്യമാക്കുകയെന്നതാണ് ഫാത്തിമ ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ സമീപ ഭാവിയില്‍ കൂടുതല്‍ സൂപ്പര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും, ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറുകളും ഗ്രൂപ്പ് സ്ഥാപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
യു എ ഇ യിലെ പ്രമുഖ വ്യാപാര ഗ്രൂപ്പായ ഫാത്തിമ ഗ്രൂപ്പിന്റെ 'ഷോപ്പ് & ഡ്രൈവ്' പ്രൊമോഷന്‍ ജേതാക്കളെ പ്രഖ്യാപിച്ചു. വിജയികളായ ക്രിസ്റ്റഫര്‍ അക്വമോബോനും മാസ്റ്റര്‍ ആബേല്‍ എബ്രഹാമീനും ബ്രാന്‍ഡ് ന്യൂ മിത്സുബിഷി പജീറോ കാറുകളാണ് ഫാത്തിമ ഗ്രൂപ്പ് നല്‍കിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X