കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെ കുരിശേറ്റുമെന്ന്, ദുഖവെള്ളി കൂടുതല്‍...

  • By ജാനകി
Google Oneindia Malayalam News

സനാ: യെമനില്‍ നിന്നും ഇസ്ലാമിക് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെ കുരിശിലേറ്റുമെന്ന് പ്രചാരണം. മലയാളി വൈദികനായ ടോം ഉഴുന്നാലിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ഐസിസ് ഭീകരരാണ് വൈദികനെ തട്ടിക്കൊണ്ട് പോയതെന്നാണ് പ്രചാരണം.

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരേയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇതിനിടെയാണ് ദുഖവെള്ളി ദിനത്തില്‍ വൈദികനെ ഐസിസ് കൊല്ലുമെന്ന തരത്തില്‍ കിംവദന്തി പരക്കുന്നത്. മാര്‍ച്ച് നാലിനാണ് വൈദികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഏദനില്‍ നിന്നാണ് വൈദികനെ തട്ടിക്കൊണ്ട് പോയത്. വൈദികരുടെ സംഘത്തെ ആക്രമിയ്ക്കുകയും നാല് കന്യാസ്ത്രീകളെ ഉള്‍പ്പടെ 16 പേരെ വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു.

 കിംവദന്തി

കിംവദന്തി

വൈദികനായ ടോം ഉഴുന്നാലിനെ ഐസിസ് ഭീകരര്‍ ദുഖവെള്ളിയാഴ്ച കുരിശേറ്റുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിയ്ക്കുന്നുണ്ട്.

പ്രാര്‍ത്ഥിയ്ക്കൂ

പ്രാര്‍ത്ഥിയ്ക്കൂ

വൈദികന് വേണ്ടി പ്രാര്‍ത്ഥിയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

കണ്ടെത്തിയിട്ടില്ല

കണ്ടെത്തിയിട്ടില്ല

വൈദികനെ തട്ടിക്കൊണ്ട് പോയ ഭീകര സംഘടനയെപ്പറ്റിയോ അദ്ദേഹം എവിടെയാണെന്നോ ഇതുവരേയും ആര്‍ക്കും അറിയില്ല. ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട മലയാളിയായ കന്യാസ്ത്രീ സിസിലിയില്‍ നിന്നാണ് വൈദികരെ ആക്രമിച്ചത് ഐസിസ് ഭീകരരാണെന്ന് സൂചന ലഭിയ്ക്കുന്നത്.

യെമന്‍

യെമന്‍

ഐസിസിന് ശക്തമായ സ്വാധീനം ഉള്ള രാജ്യമല്ല യെമന്‍. എന്നാല്‍ അല്‍ഖ്വയ്ദയും ഷിയാ വിമതരും ശക്തിയാര്‍ജ്ജിച്ച മേഖല കൂടിയാണിത്.

എന്താകും?

എന്താകും?

അലെറ്റിയന്‍ എന്ന ക്രിസ്ത്യന്‍ വെബ്‌സൈറ്റില്‍ വൈദികരെ തട്ടിക്കൊണ്ട് പോയത് ഐസിസ് ആണെന്ന് പറയുന്നു. ഐസിസുകാര്‍ ്ആക്രമിയ്ക്കാനെത്തുന്ന വിവരം എത്തിയോപ്യക്കാരായ അഞ്ച് ക്രിസ്ത്യന്‍ യുവാക്കളാണ് സന്യാസി സമൂഹത്തെ അറിയിച്ചത്.

English summary
Fears Indian priest 'kidnapped by IS' may be crucified on Good Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X