കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ പ്രവാസികള്‍ക്ക് വമ്പന്‍ പണി വരുന്നു... 14,500 രൂപവരെ പ്രതിമാസ 'നികുതി'? വര്‍ഷംതോറും കൂടും

സൗദിയില്‍ നികുതി ഏര്‍പ്പെടുത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നത് നിശ്ചിത ഫീസ് മാത്രമാണ്

Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഏറ്റവും വലിയ ആകര്‍ഷണം നികുതി രഹിത ശമ്പളം ആണ്. എന്നാല്‍ അതെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തുന്ന പുതിയ പരിഷ്‌കാരങ്ങള്‍ പ്രവാസികളെ ബാധിക്കും എന്ന് ഉറപ്പാണ്.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും നികുതി ഏര്‍പ്പെടുത്താനില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രത്യേക ഫീസ് ഈടാക്കാനാണ് ബജറ്റ് തീരുമാനം. 2020 വരെ നിശ്ചിത തുക പ്രവാസികള്‍ അടച്ചേ മതിയാവൂ.

എത്രരൂപ ആയിരിക്കും ഫീസ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എണ്ണൂറ് സൗദി റിയാല്‍ വരെ ആകാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രവാസികള്‍ ഫീസ് അടക്കണം

പ്രവാസികള്‍ ഫീസ് അടക്കണം

പ്രവാസികള്‍ നിശ്ചിത തുക ഫീസ് ആയി അടക്കണം എന്നാമ് സൗദി അറേബ്യയുടെ തീരുമാനം. 2017 ലെ ബജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ചെറിയ തുക... പക്ഷേ കൂടും

ചെറിയ തുക... പക്ഷേ കൂടും

ചെറിയ തുകയായിരിക്കും പ്രവാസികള്‍ അടയ്‌ക്കേണ്ടി വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ തുക വര്‍ഷം തോറും കൂടും. 2020 വരെ ഫീസ് അടക്കണം എന്നാണ് തീരുമാനം.

സൗദിയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത്

സൗദിയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത്

സൗദി അറേബ്യയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് അനുസരിച്ചായിരിക്കും ഫീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിലെ എത്രപേര്‍ ഈ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നതിനനുസരിച്ച് ഫീസും കൂടും.

800 റിയാല്‍ വരെ?

800 റിയാല്‍ വരെ?

എത്ര ആയിരിക്കും ഫീസ് എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരം ലഭ്യമല്ല. എണ്ണൂറ് റിയാല്‍ വരെ ഫീസ് അടയ്‌ക്കേണ്ടിവരും എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭയക്കേണ്ട... എല്ലാവര്‍ക്കും ഇല്ല ഫീസ്

ഭയക്കേണ്ട... എല്ലാവര്‍ക്കും ഇല്ല ഫീസ്

സൗദിയില്‍ ജോലി ചെയ്യുന്ന എല്ലാവരും ഈ ഫീസ് അടക്കേണ്ടി വരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നല്ല ഫീസ്

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നല്ല ഫീസ്

വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഫീസ് ഒടുക്കേണ്ടിവരിക. സ്വദേശികള്‍ കുറവുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ ഫീസ് അടയ്‌ക്കേണ്ടി വരും.

പറഞ്ഞ് പ്രചരിപ്പിച്ചതുപോലെ ടാക്‌സ് ഇല്ല

പറഞ്ഞ് പ്രചരിപ്പിച്ചതുപോലെ ടാക്‌സ് ഇല്ല

സൗദിയില്‍ അടുത്ത വര്‍ഷം മുതല്‍ നികുതി ഏര്‍പ്പെടുത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വദേശികള്‍ക്കോ വിദേശികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നികുതി ഏര്‍പ്പെടുത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Saudi Arabia to impose a minimal fees for expatriates. But no plan to impose tax.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X