കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ്, മദ്യം, സോഷ്യല്‍ മീഡിയ: ഫിലിപ്പിനോ പ്രവാസികള്‍ക്ക് ദുബൈ പോലിസിന്റെ 'സ്‌പെഷ്യല്‍ ക്ലാസ്'

ഫിലിപ്പിനോ പ്രവാസികള്‍ക്ക് ദുബൈ പോലിസിന്റെ ഉപദേശങ്ങള്‍

  • By Desk
Google Oneindia Malayalam News

ദുബൈ: യു.എ.ഇയില്‍ വച്ച് എന്തൊക്കെ ചെയ്യാം, എന്തൊക്കെ പാടില്ല എന്ന കാര്യത്തെക്കുറിച്ച് ഫിലിപ്പിനോ പ്രവാസികള്‍ക്ക് പ്രത്യേകമായി പറഞ്ഞു മനസ്സില്ലാക്കാന്‍ ദുബൈ പോലിസിന്റെ സ്‌പെഷ്യല്‍ ക്ലാസ്. ദേരയിലെ ഒരു ഹോട്ടലിലാണ് ഫിലിപ്പിനോ പ്രവാസികളില്‍ നിന്നുള്ള 150ലേറെ പ്രധാനികളെ പങ്കെടുപ്പിച്ച് ക്ലാസ് നടത്തിയത്.

ധാര്‍മികത, വിവാഹ ബാഹ്യ ബന്ധം, മയക്കുമരുന്ന് ഉപയോഗം, സോഷ്യല്‍ മീഡിയ ഉപയോഗം, ട്രാഫിക് നിയമങ്ങള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഇവര്‍ക്ക് ബോധവല്‍ക്കരണം നല്‍കിയത്.

മദ്യം, മയക്കുമരുന്ന്, മനുഷ്യക്കടത്ത്

മദ്യം, മയക്കുമരുന്ന്, മനുഷ്യക്കടത്ത്


നിയമപരമല്ലാതെ മദ്യം കൈവശം വയ്ക്കുന്നതും കഴിക്കുന്നതും ശക്തമായി നിരോധിക്കപ്പെട്ട യു.എ.ഇയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് ശക്തമായ ശിക്ഷയാണുള്ളത്. ഇത്തരം കുറ്റകൃത്യങ്ങള്‍ രാജ്യത്ത് കൂടിവരുന്ന പശ്ചാത്തലത്തിലാണ് ദുബൈ പോലീസിന്റെ ബോധവല്‍ക്കരണ ശ്രമങ്ങള്‍.

ആവശ്യമായ രേഖകളില്ലാതെ രാജ്യത്തേക്ക്

ആവശ്യമായ രേഖകളില്ലാതെ രാജ്യത്തേക്ക്

വേലക്കാരികള്‍ ഉള്‍പ്പെടെയുള്ളവരെ കൊണ്ടുവരുന്ന മുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ലഫ്. കേണല്‍ ജുമ അലി റഹ്‌റൂന്‍ വിശദമായ നിര്‍ദേശങ്ങളാണ് നല്‍കിയത്.

 സെക്‌സ്, വിവാഹബാഹ്യ ബന്ധം

സെക്‌സ്, വിവാഹബാഹ്യ ബന്ധം

വ്യത്യസ്തമായ മൂല്യബോധങ്ങളുള്ള ഫിലിപ്പീന്‍സില്‍ നിന്നെത്തുന്നവര്‍ക്ക് ദുബയിലെ ധാര്‍മിക മര്യാദകളെക്കുറിച്ചാണ് ഫസ്റ്റ് ലഫ്റ്റനന്റ് ഫൗസിയ മുബാറക് ക്ലാസെടുത്തത്. വിവാഹ ബാഹ്യ ലൈംഗികബന്ധത്തെക്കുറിച്ചും അത്തരം ബന്ധങ്ങളില്‍ കുട്ടികളുണ്ടായാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ചും അവര്‍ വിശദീകരിച്ചു. ഒരു വര്‍ഷം വരെ തടവും പിന്നീട് നാടുകടത്തലുമാണ് ഇതിനുള്ള ശിക്ഷ.

 സോഷ്യല്‍ മീഡിയ ഉപയോഗം

സോഷ്യല്‍ മീഡിയ ഉപയോഗം

ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം പങ്കുവയ്ക്കുന്ന കാര്യങ്ങളില്‍ ശരിയായ സൂക്ഷ്മത പുലര്‍ത്തണമെന്ന് മേജര്‍ സൗദ് മുഹമ്മദ് ഖല്‍ഫാന്‍ പറഞ്ഞു. യു.എ.ഇയിലെ സൈബര്‍ നിയമം വളരെ കര്‍ശനമാണ്. നിയമലംഘകരെ കണ്ടെത്താന്‍ ശക്തമായ സംവിധാനം ഇവിടെയുണ്ട്. അതിനാല്‍ അനാവശ്യവും നിയമവിരുദ്ധവുമായി സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

 ട്രാഫിക് നിയമങ്ങള്‍

ട്രാഫിക് നിയമങ്ങള്‍

യു.എ.ഇയിലെ ശക്തമായ ട്രാഫിക് നിയമങ്ങളെക്കുറിച്ചാണ് ഫസ്റ്റ് സര്‍ജന്റ് അഹ്മദ് മുഹമ്മദ് ഖലഫ് വിശദീകരിച്ചത്. ഫിനിപ്പിനോകളില്‍ ഏറെ പേര്‍ക്കും സ്വന്തമായി വാഹനങ്ങളുള്ളതിനാല്‍ നിയമലംഘനങ്ങള്‍ക്കുള്ള ഫൈനുകള്‍, സുരക്ഷാ കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നിയമലംഘനങ്ങള്‍ക്ക് വലിയ പിഴ ചുമത്തുന്നത്. അപകടങ്ങളുണ്ടാവുന്ന പക്ഷം ഫോലിസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതെങ്ങിനെ തുടങ്ങിയ കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.

 ഫിലിപ്പിനോകള്‍ രാജ്യനിര്‍മാണത്തിലെ പങ്കാളികള്‍

ഫിലിപ്പിനോകള്‍ രാജ്യനിര്‍മാണത്തിലെ പങ്കാളികള്‍

യു.എ.ഇയിലെ ലക്ഷക്കണക്കിന് വരുന്ന ഫിലിപ്പിനോകള്‍ പ്രവാസി തൊഴിലാളകള്‍ മാത്രമല്ലെന്നും രാജ്യനിര്‍മാണത്തിലെ പങ്കാളികളാണെന്നും ഫിലിപ്പീന്‍ കോണ്‍സുല്‍ ജനറല്‍ പോള്‍ റെയ്മുണ്ട് കോര്‍ട്ടെസ് അഭിപ്രായപ്പെട്ടു. അതേസമയം, പ്രാദേശികമായ നിയമങ്ങളെക്കുറിച്ച് ബോധവാന്‍മാരേവണ്ടത് അനിവാര്യമാണ്. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയ്ക്ക് മാപ്പില്ലെന്നും സ്വന്തം നാട്ടുകാര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

English summary
filipinos get crash course on dos and don ts in uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X