കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി ചായ വിദേശികള്‍ക്ക് പ്രിയങ്കരം, ദിവസം 40,000 ലധികം ചായ, ഫില്ലി ഇനി അബുദാബിയിലും

Google Oneindia Malayalam News

അബുദാബി: മലയാളികള്‍ക്ക് ചായ എന്നത് ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത പാനിയമാണ്. ചില മലയാളി ചായകള്‍ വിദേശികള്‍ക്കും പ്രിയങ്കരമാണ് എന്നതാണ് ഏറെ കൗതുകം. അതില്‍ ഒന്നാണ് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫില്ലി എന്ന മലയാളി ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ലഭിക്കുന്ന ചായ.

സവിശേഷതയാര്‍ന്ന ചായയിലൂടെ ശ്രദ്ധേയയായ ഫില്ലി കഫെയുടെ ആദ്യ ഔട്‌ലറ്റ് അബുദാബി എയര്‍പോര്‍ട് റോഡില്‍ തുറന്നു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.എ.അഷ്‌റഫ് അലി ഉദ്ഘാടനം ചെയ്തു. ദുബായ് ജുമൈറ ബീച്ച് റോഡ്, സിലിക്കണ്‍ ഒയാസിസ്, മങ്കൂല്‍ റോഡ്, ബിസിനസ് ബേ, അജ്മാന്‍ കോര്‍ണിഷ്, അബുദാബി എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലടക്കമുള്ള ഫില്ലി കഫെയുടെ യുഎഇയിലെ ഇരുപത്തിയാറാമത്തെ ഔട്‌ലറ്റാണിത്.

mrrafihfilli-ceofounder

കാസര്‍കോട് സ്വദേശി റാഫി ഫില്ലി പതിമൂന്ന് വര്‍ഷം മുന്‍പ് ദുബായില്‍ ആരംഭിച്ച കഫെ യുഎഇയുടെ ചായ ചരിത്രത്തില്‍ പുതിയൊരു ഏടാണ് എഴുതിച്ചേര്‍ത്തത്. പ്രത്യേകതകളേറെയുള്ള കുങ്കുമ ചായയിലൂടെ യുഎഇയിക്ക് സ്വാദേറിയ ചായ സമ്മാനിച്ച ഫില്ലി കഫെയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. നിലവില്‍ പ്രതിദിനം 40,000 കപ്പ് ചായകള്‍ ഫില്ലി കഫെകളിലൂടെ വിറ്റഴിക്കപ്പെടുന്നു. സ്വദേശികള്‍ക്കും ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്കും ഏറെ ഇഷ്ടപ്പെട്ട ചായയാണിത്.

mr-rafihfilliandashrafalim-a-executivedirectorlulugroupinterna

ദുബായിയുടെ ചായ സംസ്‌കാരത്തെ മാറ്റി മറിക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു ആദ്യമായി ഫില്ലി കഫെ ആരംഭിച്ചതെന്നും ഒരു ചായയ്ക്കുമപ്പുറം സൗഹൃദങ്ങളുടെ സംഗമ കേന്ദ്രമായി ഫില്ലി കഫെ മാറുമെന്ന പ്രതീക്ഷ നിറവേറ്റാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സ്ഥാപകനും സിഇഒയുമായ റാഫി ഫില്ലി പറഞ്ഞു. പഴയ, പുതിയ തലമുറകളെ ഒരുപോലെ ആകര്‍ഷിക്കുന്ന രീതിയിലും വര്‍ണത്തിലുമാണ് ഫില്ലി കഫെ ഒരുക്കിയിട്ടുള്ളത്. ഓറഞ്ച്, തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള കഫെയില്‍ ഇരുന്ന് ചായകുടിക്കാനുള്ള വിശാലമായ സൗകര്യമുണ്ട്.

English summary
Filli cafe: Dubai Addicted to that tea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X