കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകട ദ്യശ്യം ക്യാമറയിൽ പകർത്തിയാൽ കനത്ത പിഴ

Google Oneindia Malayalam News

അബുദാബി : റോഡിൽ നടക്കുന്ന വാഹനപകടങ്ങളും മറ്റ് അപകട ദ്യശ്യങ്ങളും ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത് എത്തി. സ്വകാര്യതയെ ഹനിക്കുന്ന രീതിയിലുള്ള ഇത്തരം പ്രവർത്തികൾ അനുവധിക്കാനാവില്ലെന്നും ഇത്തരം കാഴ്ചകൾ കാണുമ്പോൾ വിവേകത്തോടെ പെരുമാറണമെന്നും പോലീസ് മുന്നറിയിപ്പിൽ പറയുന്നു.

അപകടം നടന്നയുടൻ രക്ഷാ പ്രവർത്തനത്തിനാണ് പ്രധാന്യം, അതിൽ പങ്കാളികളാവാൻ കഴിയാത്ത സാഹചര്യത്തിൽ സംഭവ സ്ഥലത്ത് എത്തുന്ന അല്ലെങ്കിൽ എത്താൻ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് സൗകര്യം ഒരുക്കുക എന്നതും വളരെ പ്രാധാന്യമുള്ളതാണ്. അപകടം നടന്നാൽ ആദ്യം ലഭിക്കുന്ന ഗോൾഡൻ അവറും ഗോൾഡൻ മിനിറ്റുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അതീവ ഗൗരവമുള്ളതാണ്.

abu

എന്നാൽ പലപ്പോഴും സംഭവം അറിഞ്ഞെത്തുന്ന കാഴ്ചക്കാർ സംഭവ സ്ഥലത്ത് കൂടി നിന്ന് ഇത്തരം പ്രവർത്തികൾക്ക് തടസ്സം സ്യഷ്ടിക്കുന്നതായ് അധിക്രതർ വ്യക്തമാക്കി. അത്കൊണ്ട് തന്നെയാണ് നിയമം കർശനമാക്കാൻ തീരുമാനിച്ചതെന്നും പോലീസ് അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്ക് തടവ് ശിക്ഷയ്ക്ക് പുറമെ ഏതാണ്ട് അഞ്ച് ലക്ഷം ദിർഹം വരെ പിഴയും നൽകേണ്ടി വരും.

English summary
Fine for shooting accidents in camera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X