കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈന്‍ ടൂള്‍സിന്റെ പുതിയ ഷോറൂം ദുബായില്‍: ഹാര്‍ഡ് വെയര്‍ ആന്റ് ബില്‍ഡിംങ്ങ് മെറ്റീരിയല്‍സില്‍

  • By D
Google Oneindia Malayalam News

ദുബായ്: യുഎഇയിലെ കെട്ടിട നിര്‍മ്മാണ രംഗത്തെ ഹാര്‍ഡ് വെയര്‍ മെഷിനറി വിതരണ മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഫൈന്‍ ടൂള്‍സ് അടുത്ത മൂന്ന് വര്‍ഷത്തിനിടെ 500 മില്ല്യണ്‍ ദിര്‍ഹമിന്റെ വിറ്റുവരവ് ലക്ഷ്യമിടുന്നതായ് ഫൈന്‍ ടൂള്‍സ് മാനേജിംങ്ങ് ഡയറക്ടര്‍ വി.കെ ഷംസുദ്ധീന്‍ അറിയിച്ചു.

<strong>എംഐ ഷാനവാസ് എംപിയുടെ നില ഗുരുതരം; ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നൈയില്‍ </strong>എംഐ ഷാനവാസ് എംപിയുടെ നില ഗുരുതരം; ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നൈയില്‍

എത്തിദുബായ് അല്‍ വര്‍സാന്‍ 3 ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ദുബായ് ഹാര്‍ഡ് വെയര്‍ ആന്റ് ബില്‍ഡിംങ്ങ് മെറ്റീരിയല്‍സ് മാര്‍ക്കറ്റില്‍ ആരംഭിച്ച പുതിയ ഷോറൂമിനെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുച്ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പുതുതായി ആരംഭിച്ച ഹാര്‍ഡ് വെയര്‍ ആന്റ് ബില്‍ഡിംങ്ങ് മെറ്റീരിയല്‍സ് മാര്‍ക്കറ്റ് കണ്‍സ്ട്രക്ഷന്‍ സപ്ലൈ, മെഷിനറി വിപണനത്തിനുവേണ്ടി മാത്രമായി സംവിധാനിച്ചിരിക്കുന്നതാണ്.

finetools-15

ഇന്‍ഡസ്ട്രിയല്‍ പവര്‍ ടൂള്‍സ്, മെഷീന്‍സ്, കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്, ഹാര്‍ഡ് വെയര്‍, സേഫ്റ്റി ഡിവൈസസ്, ആക്‌സസറീസ് എന്നിവയുടെ വിപണനത്തിന്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ഫൈന്‍ ടൂള്‍സ്. പ്രശസ്തമായ ഹാര്‍ഡ് വെയര്‍, ടൂള്‍സ് ബ്രാന്‍ഡായ യൂകെന്‍ (UKEN) ന്റെ മാതൃസ്ഥാപനവുമാണ് ഫൈന്‍ ടൂള്‍സ്. 6,000 സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന ഫൈന്‍ ടൂള്‍സിന്റെ പുതിയ ഷോറും ദുബായ് മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് വിഭാഗം മേധാവിയായ ഫൈസല്‍ ജുമാ അല്‍ ബെദാവി ഉദ്ഘാടനം ചെയ്തു. ഫൈന്‍ ടൂള്‍സ് മാനേജിംങ്ങ് ഡയറക്ടര്‍ വി.കെ ഷംസുദ്ധീന്‍, ഡയറക്ടര്‍മാരായ വി.കെ അബ്ദുല്‍ സലാം, വി.കെ അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.

96 മില്ല്യണ്‍ ദിര്‍ഹം നിക്ഷേപത്തോടെയാണ് ഹാര്‍ഡ് വെയര്‍ ആന്റ് ബില്‍ഡിംങ്ങ് മെറ്റീരിയല്‍ മാര്‍ക്കറ്റ് ദുബായ് മുനിസിപ്പാലിറ്റി നിര്‍മ്മിച്ചിരിക്കുന്നത്. ഹാര്‍ഡ് വെയര്‍, ബില്‍ഡിംങ്ങ് മെറ്റീരിയല്‍സ് വിപണനത്തിനായി മാത്രം സജ്ജീകരിച്ചിരിക്കുന്ന ഈ മാര്‍ക്കറ്റ് 11 ഹെക്ടറുകളിലായി 459,000 സ്‌ക്വയര്‍ മീറ്ററിലാണ് ഒരുക്കിയിട്ടുളളത്. പ്രാദേശിക വിഭവങ്ങളുടെ സംരക്ഷണവും ഹരിത സാമ്പത്തിക ദൗത്യവും ലക്ഷ്യമിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടപ്പിലാക്കി വരുന്ന ദീര്‍ഘ വീക്ഷണമുളള പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭവും മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്.

English summary
fine tools showroom hardware and building materials market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X