കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ:

  • By Desk
Google Oneindia Malayalam News

റിയാദ്: ദമാമിലെ സൗദി പബ്ലിക് പ്രോസിക്യൂഷന്‍ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. കിഴക്കന്‍ പ്രവിശ്യയായ ദമാം ജുബൈല്‍ റോഡിലെ കെട്ടിടത്തില്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. രണ്ടു ഭാഗമായി കിടക്കുന്ന പത്തു നില കെട്ടിടത്തിലാണ് തീപ്പിടിച്ചത്. തീ മുകള്‍ നിലയിലേക്ക് വ്യാപിക്കുന്നതിനനുസരിച്ച് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ കത്തിയമര്‍ന്നു. സംഭവം നടന്നയുടന്‍ സൗദി സിവില്‍ ഡിഫന്‍സിന്റെ ഇരുപത് ഫയര്‍ ഫൈറ്റിങ് യൂണിറ്റുകളും റെസ്‌ക്യൂ ടീമുകളും സ്ഥലത്തെത്തി തീയണയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഏറെ പണിപ്പെട്ടാണ് ബഹുനില കെട്ടിടത്തിലെ തീ അണയ്ക്കാനായത്.

കെട്ടിടത്തിന്റെ മുകള്‍ നിലയിലെ എയര്‍ കണ്ടീഷനില്‍ പെട്ടെന്നുണ്ടായ തകരാറാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പബ്ലിക് പ്രൊസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. അറ്റകുറ്റപ്പണി സമയത്ത് നടത്താതിരുന്നതാണ് കാരണം. സംഭവത്തിനു പിന്നില്‍ അട്ടിമറി ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കി.

saudibuildingfire-15

സംഭവത്തില്‍ മനുഷ്യ ജീവന് അപകടങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് ഡയാക്റ്ററേറ്റ് വക്താവ് ലഫ്റ്റനന്റ് കേണല്‍ അബ്ദുല്‍ ഹാദി ബിന്‍ അലി അല്‍ ശഹ്റാനി പറഞ്ഞു. സംഭവത്തില്‍ കിഴക്കന്‍ പ്രവിശ്യ അമീര്‍ പ്രിന്‍സ് സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അന്വേഷണത്തിന് ഉത്തരവിട്ടു. നാശനഷ്ടങ്ങളുടെ കണക്ക് പരിശോധിച്ച് വരികയാണെന്നും ഫയലുകള്‍ മുഴുവന്‍ ഇലക്ട്രോണിക്സ് സംവിധാനത്തിലായതിനാല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഫയലുകള്‍ക്ക് കെട്ടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസ് പ്രവര്‍ത്തനം തിങ്കളാഴ്ച്ച സാധാരണ രീതിയില്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
English summary
A huge fire ripped through a public prosecution building in Dammam on Sunday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X