കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഹ്യസ്വകാല വായ്പ സംവിധാനം നിലവില്‍ വന്നു

Google Oneindia Malayalam News

അബുദാബി: യു.എ.ഇ യിലെ തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും പെട്ടെന്നുള്ള ഹ്രസ്വ കാല സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ വഴിയൊരുക്കുന്ന 'അഡ്വാന്‍സ്' സേവന പരിപാടിക്ക് പ്രശസ്ത ആഗോള ധനവിനിമയ സ്ഥാപനമായ യു.എ.ഇ. എക്‌സ്‌ചേഞ്ചും, പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഫസ്റ്റ് ഗള്‍ഫ് ബാങ്കും തമ്മില്‍ ധാരണയായി.

ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ യു.എ.ഇ. എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാടും ഫസ്റ്റ് ഗള്‍ഫ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിംഗ് മേധാവി ഹനാ റോസ്തമാനിയും ഒപ്പുവെച്ചു. ഈ പുതുസംവിധാനം യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ യു.എ.ഇ.യിലുടനീളമുള്ള മുഴുവന്‍ ശാഖകളിലൂടെയും ലഭ്യമാക്കുമെന്ന് ഇവര്‍ പറഞ്ഞു.

loan

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഉത്സാഹിക്കുന്ന ഫസ്റ്റ് ഗള്‍ഫ് ബാങ്ക്, ഈ പദ്ധതിയിലൂടെ ഷോര്‍ട്ട് ടേം ക്യാഷ് അഡ്വാന്‍സ് സംവിധാനം, യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ സഹായത്തോടെ രാജ്യത്തുടനീളം ലഭ്യമാക്കുമെന്ന് ഫസ്റ്റ് ഗള്‍ഫ് ബാങ്ക് പേഴ്‌സണല്‍ ബാങ്കിംഗ് മേധാവി ഗിരീഷ് അദ്വാനി പറഞ്ഞു.

ജനസ്വീകാര്യം നേടിയ രണ്ട് സ്ഥാപനങ്ങളുടെ സഹകരണവും ഈ നൂതന സേവനവും ഉപഭാക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് യു.എ.ഇ. എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട് അഭിപ്രായപ്പെട്ടു. ദുബായ് മെട്രോയിലെ 17 ഉള്‍പ്പെടെ രാജ്യത്തെ യു.എ.ഇ.എക്‌സ്‌ചേഞ്ചിന്റെ 150 ഓളം ശാഖകളില്‍ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
First Gulf Bank and UAE Exchange launch new loan service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X