കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് സിറ്റിയെ കേരളത്തിലെത്തിച്ച വ്യക്തിയെ സര്‍ക്കാരും കുഞ്ഞാലിക്കുട്ടിയും മറന്നോ???

Google Oneindia Malayalam News

ദുബായ്: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റിയെ കേരളത്തിലെത്തിച്ചതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയെ സര്‍ക്കാരും ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയും മറന്നു പോയതായി പരക്കെ ആക്ഷേപം ഉയരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അന്തരിച്ച എപി അസ്ലം എന്ന മികച്ച സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനെ കുറിച്ച് സര്‍ക്കാര്‍ പ്രതിനിധികളോ കുഞ്ഞാലിക്കുട്ടിയോ ഉദ്ഘാടന വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിക്കാതിരുന്നതാണ് അദ്ദേഹത്തിന്റെ സുഹ്യത്തുക്കള്‍ക്കിടയില്‍ എതിര്‍പ്പിന് ഇടയാക്കിയിരിക്കുന്നത്.

കേരള സ്മാര്‍ട്ട് സിറ്റി എന്ന ആശയം മുന്നോട്ട് വെച്ചതും അത് പ്രാബല്യത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുകയും ചെയ്ത വ്യക്തിയെ വിട്ടുപോയതോ അതോ മനപ്പൂര്‍വ്വം മറന്നതോ എന്നാണ് പലരും ചോദിക്കുന്നത്. തിരക്കു പിടിച്ചു നടത്തിയ ഉദ്ഘാടന പരിപാടിക്കിടയില്‍ ആരു മറന്നാലും മന്ത്രി കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ കുറിച്ച് പറയാനും ഓര്‍മ്മിക്കാനും മറക്കരുതായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു.

kochi-smart-city

ഇക്കാര്യത്തില്‍ ബന്ധുക്കള്‍ പരസ്യമായി അഭിപ്രായം പറഞ്ഞില്ലെങ്കിലും നടപടി അദ്ദേഹത്തോടുള്ള അനാദരവായാണ് പലരും കണക്കാക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരും, ആന്ധ്ര സര്‍ക്കാരും ഈ പദ്ധതി അവരുടെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാനായി കിണഞ്ഞു ശ്രമിച്ചതാണ്. 2001 ജനുവരിയില്‍ ചന്ദ്രബാബു നായിഡു ദുബായ് സന്ദര്‍ശിച്ചത് ഓര്‍ക്കുന്നു. അന്ന് അദ്ദേഹത്തിന്റെ മുഖ്യ വിഷയം സ്മാര്‍ട്ട്‌സിറ്റിയായിരുന്നു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും അസ്ലമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

സ്മാര്‍ട്ട് സിറ്റി കേരളത്തിലേക്ക് തന്നെ പോകണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ദുബായിലെ ഭരണകര്‍ത്താക്കളിലെ ഉന്നതരുമായി ബന്ധമുള്ളതിനാല്‍ അസ്ലമിന് കാര്യങ്ങള്‍ അധികൃതരെ പറഞ്ഞു മനസിലാക്കാനും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നത് തടയാനും അന്ന് അദ്ദേഹത്തിന് സാധിച്ചതായി യുഎഇ ലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായ കെ.ടി അബ്ദുറബ്ബ് വ്യക്തമാക്കി. ഇതൊക്കെ എല്ലവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണെന്നും എന്നിട്ടും അദ്ദേഹത്തെ ഓര്‍ത്തില്ലന്നത് സങ്കടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്ഷേമ കേരളം സ്വപ്‌നം കണ്ട് അതിനായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ആനപടിക്കല്‍ അസ്ലം എന്ന യുവാവിനെ ആരൊക്കെ മറന്നാലും ഞങ്ങള്‍ മറക്കില്ലെന്ന് അസ്ലമിന്റെ സുഹ്യത്തുക്കള്‍ സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കുന്നു. അസ്ലം ജീവിച്ചിരുന്നെങ്കില്‍ നിരവധി പദ്ധതികള്‍ ദുബായിയില്‍ നിന്നും കേരളത്തിലേക്ക് എത്തുമായിരുന്നു വെന്നും, അദ്ദേഹത്തെ അറിയാവുന്ന ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ക്ക് അദ്ദേഹം മുഖാന്തരം ലഭിച്ച സഹായങ്ങള്‍ മറക്കാനാവില്ലെന്നും, ആ നന്മ പരേതന്റെ പരലോക ജീവിതം ധന്യമാക്കാന്‍ കാരണമാകുമെന്നും പലരും അഭിപ്രായപ്പെട്ടു. ഏതായാലും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രതിഷേധം ലീഗുകാരുടെ ശ്രദ്ദിയില്‍പ്പെട്ടതു കൊണ്ടാവാം ഇന്ന് ചന്ദ്രികയുടെ ആദ്യ പേജില്‍ തന്നെ 'കൊച്ചി സ്മാര്‍ട്ട് സിറ്റി ആശയത്തിന് വിത്തിട്ടത് എപി അസ്ലം' എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English summary
First phase of SmartCity inaugurated in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X