കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളൈ ദുബായിയുടെ വന്‍ പ്രഖ്യാപനം; ഇന്ത്യക്കാര്‍ക്ക് കൊറോണ പരിശോധന വേണ്ട, സമ്പൂര്‍ണ വിവരങ്ങള്‍

Google Oneindia Malayalam News

ദുബായ്: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്ന പ്രഖ്യാപനവുമായി ഫ്‌ളൈ ദുബായ് വിമാന കമ്പനി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമില്ലെന്നാണ് പ്രഖ്യാപനം. ഫ്‌ളൈ ദുബായിയുടെ ട്രാവല്‍ പാട്ണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച കമ്പനിയുടെ സര്‍ക്കുലര്‍ ലഭിച്ചു. ടിക്കറ്റുണ്ടെങ്കില്‍ യാത്ര എന്ന പഴയ അവസ്ഥയിലേക്ക് മാറുകയാണ് ഫ്‌ളൈ ദുബായ്.

ദുബായ് വിമാനത്താവളത്തില്‍ കൊറോണ പരിശോധന നടക്കുന്ന സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഫ്‌ളൈ ദുബായിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

പരിശോധന നിര്‍ബന്ധമല്ല

പരിശോധന നിര്‍ബന്ധമല്ല

ഇന്ത്യയിലേക്ക് പുറപ്പെടുവര്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമല്ല എന്നാണ് ഫ്‌ളൈ ദുബായ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് കൊറോണ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കുന്നതാണ് നിലവിലെ രീതി. ഇതില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫ്‌ളൈ ദുബായ്.

Recommended Video

cmsvideo
Dream11 as IPL title sponsor will shatter PM Modi's 'Atma Nirbhar Bharat' dream
പരിശോധന കേന്ദ്രം മാറ്റി

പരിശോധന കേന്ദ്രം മാറ്റി

ദുബായ് വിമാനത്താവളത്തില്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലാണ് ഇതുവരെ കൊറോണ പരിശോധന നടന്നിരുന്നത്. ഇത് ശബാബ് അല്‍ അഹ്ലി ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് മാറ്റിയിരിക്കുകയാണ്. ക്ലബ്ബിന് പുറത്ത് പരിശോധനയ്ക്ക് വേണ്ടി കാത്തുനില്‍ക്കുന്നവരുടെ നീണ്ട ക്യൂവാണിപ്പോള്‍.

മൂന്ന് രാജ്യക്കാര്‍ കൂടുതല്‍

മൂന്ന് രാജ്യക്കാര്‍ കൂടുതല്‍

വിമാനം പുറപ്പെടുന്നതിന് മുമ്പ് സൗജന്യ കൊറോണ പരിശോധന ദുബായ് വിമാനത്താവളത്തിലുണ്ടായിരുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്താനിലേക്കും അഫ്ഗാനിസ്താനിലേക്കുമുള്ള യാത്രക്കാരാണ് ഈ അവസരം കൂടുതലും ഉപയോഗിച്ചിരുന്നത്. ഇനി യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ത്വരിത പരിശോധന നിര്‍ബന്ധമില്ലെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു.

ടിക്കറ്റ്, മാസ്‌ക് മതി

ടിക്കറ്റ്, മാസ്‌ക് മതി

ടിക്കറ്റ്, മാസ്‌ക് എന്നിവയുണ്ടെങ്കില്‍ നാട്ടിലേക്ക് ഫ്‌ളൈ ദുബായ് വിമാനത്തില്‍ പറക്കാമെന്ന് ദെയ്‌റ ടൂര്‍സ് ആന്റ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ സുധീഷ് ടിപി പ്രതികരിച്ചു. എന്നാല്‍ ഫ്‌ളൈ ദുബായ് മാത്രമാണ് ഈ പ്രഖ്യാപനം നടത്തിയത്. മറ്റു വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാണ്.

പരിശോധിക്കുന്നതാണ് നല്ലത്

പരിശോധിക്കുന്നതാണ് നല്ലത്

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് കൊറോണ രോഗമില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നാണ് ഇതുവരെയുള്ള നിര്‍ദേശം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതുസംബന്ധിച്ച് കഴിഞ്ഞ 11ന് ഇറക്കിയ നിര്‍ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, പരിശോധന നിര്‍ബന്ധമല്ലെന്ന് കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി പറഞ്ഞിരുന്നു.

പാകിസ്താന്‍ ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ലപാകിസ്താന്‍ ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ല

English summary
Fly dubai says rapid Corona test not mandatory for Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X