കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളിംഗ് നിരോധനം; യുഎഇയില്‍ മീന്‍ വില കുതിച്ചുയര്‍ന്നു

Google Oneindia Malayalam News

അബുദാബി: ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോട് കൂടി യുഎഇയില്‍ മത്സ്യത്തിന് പൊള്ളുന്ന വില. മാര്‍ച്ച് ഒന്ന് മുതലാണ് ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നത്. മീന്‍ ലഭ്യത കുറഞ്ഞതോടെ വിലയും കൂടി. പല മീനുകള്‍ക്കും 20 മുതല്‍ 30 ദിര്‍ഹം വരെ വില ഉയര്‍ന്നിട്ടുണ്ട്. യുഎഇയിലെ വിവിധ മത്സ്യമാര്‍ക്കറ്റുകളിലേയും അവസ്ഥ ഇതു തന്നെയാണ്.

അറബികളുടെ പ്രിയപ്പെട്ട മത്സ്യമായ ഹമൂറിനും വില ഉയര്‍ന്നു. ഒരു കിലോ ഹമൂറിന് 30 ദിര്‍ഹമാണ് വില. ചെമ്മീനിന്റെ വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട്. ഒരു കിലോ ചെമ്മീനിന് 80 ദിര്‍ഹമാണ് വില.രാജ്യത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഒമാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മീന്‍ വാങ്ങി വില്‍ക്കേണ്ട അവസ്ഥയിലാണ് ചെറുകിട മത്സ്യക്കച്ചവടക്കാര്‍.

Kappa, Fish Curry

മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയാണ് ട്രോളിംഗ് നിരോധനം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ രാജ്യത്തെ മീന്‍വില വളരെ കുറഞ്ഞിരുന്നു. മീന്‍ വില ഉയര്‍ന്നത് പ്രവാസികള്‍ക്കും തിരിച്ചടിയായി. നന്നായി മീന്‍ കറി കൂട്ടി ഉണ്ണണമെങ്കില്‍ ഇനി രണ്ട് മാസം കാത്തിരിയ്ക്കണം. ഇല്ലെങ്കില്‍ മീന്‍ വാങ്ങി പോക്കറ്റ് കാലിയാകും.

English summary
Flying fish: Prices soar as UAE enforces trawling ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X