കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂടല്‍ മഞ്ഞ് ഡ്രൈവര്‍മാര്‍ കനത്ത ജാഗ്രത പാലിക്കണം!!!

Google Oneindia Malayalam News

ദുബായ്: രാജ്യത്ത് അടുത്ത ദിവസങ്ങളിലായി അനുഭവപ്പെട്ട് കൊണ്ടിരിക്കുന്ന കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യുഎഇ ല്‍ വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം മേധാവി അറിയിച്ചു.

യാതൊരു കാരണവശാലും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കുന്നുണ്ടെന്ന് ഇടക്കിടെ സ്വയം ഉറപ്പുവരുത്തണം. അമിത വേഗതയിലും അശ്രദ്ദയിലും വാഹനം ഓടിക്കുന്നത് നിങ്ങള്‍ക്ക് പുറമെ മറ്റുള്ളവരുടെ ജീവനു കൂടി ഭീഷണിയാണെന്നും അധിക്രതര്‍ ഓര്‍മ്മപ്പെടുത്തുന്നു.

fog

അപകട സൂചന നല്‍കുന്ന ഹസാര്‍ഡ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് കൊണ്ട് വാഹനം ഓടിക്കരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ വാഹനം റോഡിനു മധ്യത്തില്‍ നിര്‍ത്തേണ്ട സാഹചര്യത്തില്‍ മാത്രമെ ഹസാര്‍ഡ് ഉപയോഗിക്കാവൂ.

വാഹനം ഓടിക്കുന്നതിനിടയില്‍ ഏതെങ്കിലും വിധത്തില്‍ ക്ഷീണം അനുഭവിക്കുകയാണെങ്കില്‍ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് വിശ്രമം എടുക്കണമെന്നും അധിക്രതര്‍ ഓര്‍മ്മപ്പെടുത്തുന്നു.

English summary
Fog driving warnings issued by UAE Traffic Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X