കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോര്‍എവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് മുസഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Google Oneindia Malayalam News

അബുദാബി: സീവി ഇന്‍വെസ്റ്റ്‌മെന്റിന് കീഴിലെ ചില്ലറ വില്‍പന ശ്രഖലയായ ഫോര്‍എവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ആദ്യ ശാഖ അബുദാബി മുസഫയില്‍ ഐക്കാഡ് റെസിഡെന്‍ഷ്യല്‍ സിറ്റിക്ക് മുന്നിലായി പ്രവര്‍ത്തനം ആരംഭിച്ചു. പതിനായിരം ചതുരശ്ര അടി വിസ്ത്യതിയിലുള്ള മാര്‍ക്കറ്റില്‍ ഭക്ഷ്യോത്പന്നങ്ങള്‍ കുറഞ്ഞ വിലയിലും മികച്ച നിലവാരത്തിലും ലഭ്യമാകുമെന്ന് ഓപ്പറേഷന്‍ മാനേജര്‍ റെജി ഫിലിപ്പ് അറിയിച്ചു.

പഴം പച്ചക്കറി ഉല്‍പ്പങ്ങള്‍ക്ക് പുറമേ വിവിധയിനം ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നേരിട്ട് ഇറക്കുമതി ചെയ്യുന്ന സീ വീ ഇന്‍വെസ്റ്റ്‌മെന്റ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മറ്റെവിടെയും ലഭിക്കാത്ത ഫ്രഷ്‌നെസ്സോടെ ഇവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന റീട്ടെയില്‍ നെറ്റ്‌വര്‍ക്കിന് കീഴിലെ പ്രഥമ സംരഭം കൂടിയാകും ഫോര്‍എവെര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്.

hypermarket

താമസിയാതെ ഷാര്‍ജ ദുബായ് എമിറേറ്റുകളില്‍ കൂടി പുതിയ ശാഖകള്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോര്‍എവെര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഗ്രീന്‍ ബെല്റ്റ് ഫുഡ്സ്റ്റഫ്, ഗ്രീന്‍ബെല്‍റ്റ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍, മലബാര്‍ ട്രേഡിംഗ് കമ്പനി, ഫ്‌ളോറല്‍ ഫ്രൂട്‌സ്, ഗാര്‍ഡന്‍ ഇന്റര്‍നാഷണല്‍ ഫ്രൂട്‌സ്, എന്നിങ്ങനെ വിവിധ ഡിവിഷനുകളാണ് സി വി ഇന്‍വെസ്റ്റ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. സീ വീ ഇന്‍വെസ്റ്റ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ സീ വീ മുജീബ് റഹ്മാന്‍, ഡയറക്ടര്‍ ആസിഫ് അലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

English summary
Forever hypermarket opened at Mussafah, Abudhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X