കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ മകളെ കാണാന്‍ പോയി; ശ്രീകുമാറിന് അത് അന്ത്യയാത്ര, മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും

  • By Desk
Google Oneindia Malayalam News

ദുബായ്: മഹാരാജാസ് കോളജിലെ മുന്‍ പ്രഫസര്‍ ശ്രീകുമാര്‍ യുഎഇയില്‍ മരിച്ചു. കൊറോണ വൈറസ് മൂലം വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദാക്കിയതാണ് ശ്രീകുമാറും ഭാര്യ ശ്രീകുമാരിയും യുഎഇയില്‍ തന്നെ കുടുങ്ങാന്‍ ഇടയാക്കിയത്. ഇന്ന് കേരളത്തില്‍ തിരിച്ചെത്തേണ്ടാതായിരുന്നു അദ്ദേഹം. എന്നാല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

22

യുഎഇയിലുള്ള മകള്‍ ശ്രീജയെ കാണാന്‍ പോയതായിരുന്നു ശ്രീകുമാറും ഭാര്യയും. ഏപ്രില്‍ 11ന് തിരിച്ചുവരാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനിടെയാണ് കൊറോണ വൈറസ് മൂലം യുഎഇയില്‍ വിമാനങ്ങള്‍ റദ്ദാക്കിയത്. ഷാര്‍ജയില്‍ അധ്യാപികയാണ് മകള്‍ ശ്രീജ എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം മഹാരാജാസ് കോളജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രഫസറായിരുന്നു ശ്രീകുമാര്‍. വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയാണ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കില്ല. തുടര്‍ന്ന് ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു കുടുംബം.

യുഎഇയില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല. കൊറോണ ഭീതി ഒഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യയും യുഎഇയും കര്‍ശന നിയന്ത്രണം തുടരുന്നത്. അതേസമയം, പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രവാസി സംഘടനകളും ചില രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതിയിലും വിഷയം ഹര്‍ജിയായെത്തി. സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കഴിയുംവരെ പ്രവാസികള്‍ അവരിപ്പോഴുള്ള സ്ഥലങ്ങളില്‍ തുടരണമെന്നാണ് കേന്ദ്രമന്ത്രിമാര്‍ നേരത്തെ പ്രതികരിച്ചത്. ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.

ലോക്ക് ഡൗണിന് ശേഷം ഇന്ത്യയെ മൂന്നാക്കി തിരിക്കും; സുപ്രധാന വിവരങ്ങള്‍, 400ഓളം ജില്ലകളില്‍...ലോക്ക് ഡൗണിന് ശേഷം ഇന്ത്യയെ മൂന്നാക്കി തിരിക്കും; സുപ്രധാന വിവരങ്ങള്‍, 400ഓളം ജില്ലകളില്‍...

രാത്രിയില്‍ നാട്ടുകാരെ വിറപ്പിച്ച 'അജ്ഞാതന്‍' പിടിയില്‍; ലക്ഷ്യം പീഡനം, വീട്ടമ്മ കണ്ടതോടെ കുടുങ്ങിരാത്രിയില്‍ നാട്ടുകാരെ വിറപ്പിച്ച 'അജ്ഞാതന്‍' പിടിയില്‍; ലക്ഷ്യം പീഡനം, വീട്ടമ്മ കണ്ടതോടെ കുടുങ്ങി

English summary
Former Maharajas College Professor Dies in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X