കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിൽ ആദ്യമായി നാലാം തലമുറ ബ്ലോക്ക് ചെയ്ൻ സാങ്കേതിക വിദ്യ ദുബായിൽ പുറത്തിറക്കി

  • By തൻവീർ
Google Oneindia Malayalam News

ദുബായ്: സിങ്കപ്പൂർ കേന്ദ്രമായ ലോക്കസ് ചെയിൻ ഫൌണ്ടേഷൻ ലോകത്തിൽ ആദ്യമായി നാലാം തലമുറ ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യ ദുബായിൽ പുറത്തിറക്കി. ഈ നവീന സങ്കേതം വഴിയുള്ള പണവിനിമയം ഏറ്റവും ചുരുങ്ങിയ സമയമായ 2 സെക്കന്റ് കൊണ്ട് ഏറ്റവും സുരക്ഷിതമായി സാധ്യമാക്കുന്നതാന് നാലാം തലമുറ ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യ.

സൗത്ത് കൊറിയയിൽ നിന്നുള്ള സാങ് യൂൻ ലീ എന്ന ഗെയിമിംഗ് വ്യവസായ വിദഗ്ധൻ നേതൃത്വം കൊടുക്കുന്ന ലോക്കസ് ചെയിൻ ഫൌണ്ടേഷൻ, ആധുനിക ആഗോള സാമ്പത്തിക വ്യവസ്ഥ പരിഷ്കരണ ശക്തിയായി വളർന്നുവന്ന സ്ഥാപനമാണെന്ന് അധിക്രതർ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യക്തിഗത ഉപഭോക്താക്കൾ, വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ, എന്നിവയ്ക്ക് നാലാം തലമുറ ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യ മുഖേന സുരക്ഷിതമായി വിനിമയം നടത്താം.

locus chain foundation

ഈ സാങ്കേതിക വിദ്യ പിന്നാക്ക രാജ്യങ്ങളിലെ സന്നദ്ധ സഹായ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുവാനുള്ള പദ്ധതികൾ രൂപീകരിക്കുന്നതിന് ഉപയോഗപ്പെടുത്തുവാൻ ലോക്കസ് ചെയിൻ ഫൌണ്ടേഷൻ തീരുമാനിച്ചു. സാങ്കേതിക വിദ്യ, സാമ്പത്തിക രംഗം, വ്യാപാരം, സന്നദ്ധ സേവനം എന്നീ മേഖലകളെ സമന്വയിപ്പിക്കുന്നു. ലോക്കസ് ചെയിൻ ഫൌണ്ടേഷൻ എന്ന് പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും സിഇഒ.യുമായ സാങ് യൂൻ ലീ ദുബായയിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മൂന്നാം ലോക രാജ്യങ്ങളിലെ ദാരിദ്ര്യം, അക്രമം, അസമത്വം എന്നിവ നേരിടുന്നതിന് വേണ്ട നവീന ആശയങ്ങളും, സേവനങ്ങളും, പദ്ധതികളും നടപ്പിലാക്കുന്നതിന് വേണ്ട പൊതു ബോധധാര, സാമൂഹിക നേതൃത്വം സൃഷ്ടിക്കുകയാണ് ഈ സംരംഭത്തിലൂടെ തങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
forth generation block chain technology introduced in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X