കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുന്നാളാഘോഷത്തിനിടെ ദുരന്തം; അബുദാബിയില്‍ സഹോദരങ്ങളടക്കം നാലു കുട്ടികള്‍ മുങ്ങിമരിച്ചു

പെരുന്നാളാഘോഷത്തിനിടെ ദുരന്തം, അബുദാബിയില്‍ സഹോദരങ്ങളടക്കം നാലു കുട്ടികള്‍ മുങ്ങിമരിച്ചു

  • By Desk
Google Oneindia Malayalam News

അബുദാബി: കുളത്തിനരികെ കളിക്കുകയായിരുന്ന സഹോദരങ്ങളടക്കം നാലു കുട്ടികള്‍ അബുദാബിയില്‍ മുങ്ങിമരിച്ചു. അല്‍ ബഹിയ ഏരിയയിലെ ഫാമിലാണ് സംഭവം. മല്‍സ്യം വളര്‍ത്താനുപയോഗിക്കുന്ന വലിയ കുളത്തിനു സമീപം കളിക്കുകയായിരുന്ന കുട്ടികള്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.

12 വയസ്സുള്ള യു.എ.ഇ ബാലനും ഒരു അറബ് കുടംബത്തില്‍ പെട്ട 10, 11, 12 വയസ്സ് പ്രായമുള്ള മൂന്നുപേരുമാണ് ദാരുണമായ ദുരന്തത്തിനിരയായത്. ഇവരില്‍ രണ്ടു പേര്‍ സഹോദരങ്ങളാണ്.

death-05-1504590037.jpg -Properties

മൂന്നാം പെരുന്നാള്‍ ദിനമായ ഞായറാഴ്ചയാണ് സംഭവം. അബുദാബിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ഫാമിലെ 30 മീറ്റര്‍ ആഴവും 10 മീറ്റര്‍ വീതിയുമുള്ള വലിയ കുളത്തില്‍ കുട്ടികള്‍ വീഴുകയായിരുന്നു. മീന്‍ വളര്‍ത്തുന്നതിനു വേണ്ടി നിര്‍മിച്ച കുളം ഫാമിന്റെ മധ്യഭാഗത്താണ്. അതിനാല്‍ കുട്ടികള്‍ അപകടത്തില്‍ പെട്ടത് പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ വീണതായി കണ്ടെത്തിയത്. ഉടന്‍ അല്‍ റഹ്ബ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ എത്തി കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദുരന്തത്തില്‍ നടുക്കവും ദുഖവും രേഖപ്പെടുത്തിയ അബുദാബി പോലിസ്, കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചു. അപടക സാധ്യതയുള്ള സ്ഥലങ്ങളില്‍ മുതിര്‍ന്നവരില്ലാതെ കുട്ടികളെ കളിക്കാന്‍ വിടുന്നത് വലിയ ദുരന്തങ്ങള്‍ക്ക് ഇടവരുത്തുമെന്നും പോലിസ് അറിയിച്ചു.

English summary
Four children, including two brothers, died after drowning in a fishpond at a farm in Al Bahia area of Abu Dhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X