കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ; സിഐഡി ചമഞ്ഞ്‌ ലക്ഷങ്ങള്‍ തട്ടി

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: സിഐഡി ചമഞ്ഞ്‌ മോഷണം ഷാര്‌ജയയില്‍ നാല്‌ പേര്‍ അറസ്റ്റിലായി. ദുബായ്‌ പൊലീസിന്റെ സഹായത്തോടെയാണ്‌ പ്രതികളെ പിടികൂടിയത്‌. 100,000 ദിര്‍ഹമാണ്‌ പൊലീസ്‌ ചമഞ്ഞ്‌ തട്ടിയെടുത്ത്‌. ബംഗ്‌ളാദേശിയായ യുവാവിനെയാണ്‌ പലീസ്‌ വേഷത്തിലെത്തിയ മൂന്ന്‌ ബംഗ്‌ളാദേശികളും ഒരു പാകിസ്‌താനിയും ചേര്‍ന്ന്‌ കബളിപ്പിയ്‌ക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തത്‌.

ഷാര്‍ജയില്‍ വച്ചാണ്‌ സംഭവം നടന്നത്‌. കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിന്റെ വാഹനം നാല്‌ 'അറബികള്‍' ചേര്‍ന്ന്‌ തടഞ്ഞ്‌ നിര്‍ത്തി. തങ്ങള്‍ ഷാര്‍ജ സിഐഡികളാണെന്ന്‌ പറഞ്ഞ്‌ ബലം പ്രയോഗിച്ച്‌ ഇവര്‍ കാറിനുള്ളില്‍ കയറി.

തുടര്‍ന്ന്‌ യുവാവിനെ നാല്‌ പേരും ചേര്‍ന്ന്‌ മര്‍ദ്ദിച്ചവശരാക്കി. ഇയാളുടെ ബാഗിലുണ്ടായിരുന്ന 100,000 ദിര്‍ഹം അക്രമികള്‍ കൈക്കലാക്കി. ഷാര്‍ജയില്‍ നിന്നും ദുബായിലേക്ക്‌ ഇവര്‍ കടന്ന്‌ കളഞ്ഞു.

യുവാവിന്റെ പരാതിയെത്തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ ദുബായില്‍ നിന്ന്‌ പിടികൂടി. ഷാര്‍ജയയില്‍ വാഹനമോഷണം ഇടയ്‌ക്ക്‌ ജനങ്ങള്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊലീസാണെന്ന്‌ പരിചയപ്പെടുത്തിയാണ്‌ കള്ളന്‍മാര്‍ മോഷണത്തിനിറങ്ങുന്നത്‌. ജനങ്ങളോട്‌ കൂടുതല്‍ ശ്രദ്ധ ചെലുത്താനും അപരിചിതരെ വിശ്വസിയ്‌ക്കരുതെന്നും പൊലീസ്‌ നിര്‍ദ്ദേശം നല്‍കി.

English summary
Four 'CID officers' kidnap and rob man of Dh100,000 in Sharjah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X