കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ഡിജെ പാര്‍ട്ടിക്കിടെ വാള്‍പ്പയറ്റ്; നാല് പേര്‍ അറസ്റ്റില്‍

  • By Jisha
Google Oneindia Malayalam News

ദുബായ്: ഡിജെ പാര്‍ട്ടിക്കിടെ വാള്‍പ്പയറ്റ് നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. നാല് പേരില്‍ 22 നും 23നും ഇടയില്‍ പ്രായമുള്ള രണ്ട് കുറ്റവാളികള്‍ക്ക് വാളുകൊണ്ട് ആക്രമിച്ച കേസില്‍ ആറ് മാസം തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. ദുബായ് കോടതിയുടേതാണ് ശിക്ഷ. നാല് പേരില്‍ യുഎഇ സ്വദേശികളായ രണ്ട് പേര്‍ വിദ്യാര്‍ത്ഥികളും മറ്റ് രണ്ട് പേര്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരുമാണ്. സംഭവത്തിനിടെ രണ്ട് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 25 കാരന് പരിക്കേല്‍ക്കുകയും ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്കെത്തിയ യുവാവിനെ പ്രകോപനമില്ലാതെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

മറ്റ് രണ്ട് പേര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്്. 3000 ദിര്‍ഹം പിഴയൊടുക്കാനും കോടതി വിധിച്ചു. അക്രമം നടക്കുന്ന സമയത്ത് കുറ്റവാളികള്‍ ഉയര്‍ന്ന അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. 15 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ജുവനൈല്‍ കോടതിയിലേക്കയക്കും. ആക്രമണത്തിനിടെ പരിക്കേറ്റവരെ ആംബുലന്‍സിന്‍ വച്ച് ചികിത്സ ലഭ്യമാക്കി. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് സംഭവസ്ഥലത്ത് ഡിജെ പാര്‍ട്ടി നടന്നിരുന്നതായി കണ്ടെത്തിയത്.

jail

കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദുബായ് സ്വദേശികളായ മൂന്ന് പേരെയും പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെയും ജയിലിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. 21നും 30നും ഇടയില്‍ പ്രായമുള്ള കുറ്റവാളികള്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിനും, കയ്യേറ്റ ശ്രമത്തിനും, സമ്പത്തിന് കേടുപാടുകള്‍ വരുത്തിയതിനുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 21ന് അല്‍ ഹബാബ് പൊലീസ് സ്‌റ്റേഷനിലാണ് ഇവര്‍ക്കെതിരെയുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ കോടതി വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ കോതിയെ സമീപിച്ചേക്കും.

English summary
Four jailed in Dubai for sword attack during party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X