കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമില്ലാത്തതിനാല്‍ നാട്ടിലെത്താന്‍ കഴിയാത്ത പ്രവാസി മലയാളികളെ സര്‍ക്കാര്‍ നാട്ടിലെത്തിയ്ക്കും

Google Oneindia Malayalam News

തിരുവനന്തപുരം: പണമില്ലാത്തതിനാല്‍ നാട്ടിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പത്ത് വര്‍ഷത്തോളമായി നാട്ടില്‍ വരാന്‍ കഴിയാത്ത വരുമാനം കുറഞ്ഞ പ്രവാസികളെ നാട്ടിലെത്തിയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നു. ഇവര്‍ക്ക് ഒരു തവണ നാട്ടില്‍ വന്ന് പോകാനുള്ള വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ തുടങ്ങുന്നത്. നോര്‍ക്കയുടെ സഹായത്തോടെ നടത്തുന്ന പദ്ധതിയെപ്പറ്റി മന്ത്രി കെസി ജോസഫാണ് പറഞ്ഞത്.

ആദ്യഘട്ടത്തില്‍ പത്ത് വര്‍ഷമായി നാട്ടില്‍ വരാത്ത പ്രവാസികളെയാണ് സഹായിക്കുക. പിന്നീട് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും. പദ്ധതി പ്രകാരം നാട്ടിലെത്താന്‍ ആഗ്രഹിയ്ക്കുന്ന പ്രവാസികളോ ഇവരുടെ ബന്ധുക്കളോ നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി അറിയിച്ചു.

KC Joseph

നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം വൈകാതെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.അവധി കിട്ടിയാലും സീസണിലെ ഉയര്‍ന്ന വിമാനക്കൂലി കാരണം നാട്ടിലെത്താന്‍ കഴിയാത്ത വരുമാനം കുറഞ്ഞ നൂറുകണക്കിന് മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ടെന്ന് വിവിധ മലയാളി സംഘടനകള്‍ അറിയിച്ചിരുന്നു.

പദ്ധതി നടപ്പിലായാല്‍ ഒട്ടേറെ പ്രവാസികള്‍ക്കാണ് ഗുണം ലഭിയ്ക്കുക. വളരെക്കാലമായി നാട്ടിലെത്താനാകാത്തവര്‍ക്കാണ് പദ്ധതിപ്രകാരം മുന്‍ഗണന ലഭിയ്ക്കുക. ഗള്‍ഫ് മേഖലകളില്‍ ജയിലില്‍ കഴിയേണ്ടിവന്നവര്‍ക്കായി 'സ്വപ്‌നസാഫല്യം' എന്ന പദ്ധതി ഇപ്പോഴുണ്ട്.

English summary
'Free Flight Ticket Scheme' for Gulf Malayalees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X