കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തിൽ നിന്ന് 50000 പേർക്ക് സൌജന്യ വിമാന ടിക്കറ്റ്: നഴ്സുമാർക്കും ഡോക്ടർമാർക്കും പരിഗണന

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് സൌജന്യ ടിക്കറ്റ് വാഗ്ധാനവുമായി ജസീറ എയർവേയ്സ്. ജസീറ സർവീസ് നടത്തുന്ന ഏത് രാജ്യത്തേക്കും പോകാനും 50,000 പേർക്കാണ് ടിക്കറ്റ് നൽകുക. മന്ത്രാലയങ്ങൾ തയ്യാറാക്കുന്ന ജീവനക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് വിമാന കമ്പനി ടിക്കറ്റ് നൽകുക. 50 ലക്ഷം ദിനാറാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.

കാമുകന്‍റെ വഞ്ചന; വിഷം കഴിക്കുന്ന ദൃശ്യം ചിത്രീകരിച്ച് സിനിമാ നടി ആത്മഹത്യ ചെയ്തുകാമുകന്‍റെ വഞ്ചന; വിഷം കഴിക്കുന്ന ദൃശ്യം ചിത്രീകരിച്ച് സിനിമാ നടി ആത്മഹത്യ ചെയ്തു

ഡോക്ടർമാർ, നഴ്സുമാർ, പോലീസ് സേനയിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ സ്വദേശികൾക്കൊപ്പം വിദേശികൾക്കും ജസീറ എയർവേയ്സിന്റെ ടിക്കറ്റ് ലഭിക്കും. സ്വന്തം ജീവൻ പണയം വെച്ചും കുവൈത്തിലെ ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിനായി നടത്തിയ സേവനങ്ങൾക്കുള്ള അംഗീകാരം എന്ന നിലയയിലാണ് തീരുമാനമെന്നാണ് ജസീറ എയർവേയ്സ് സിഇഒ രോഹിത് രാമചന്ദ്രൻ അറിയിച്ചത്.

flights-1584962813

കൊറോണ വൈറസ് പ്രതിസന്ധി കഴിഞ്ഞ് വിമാന സർവീസ് പുനരാരംഭിക്കുന്നത് മുതൽ 2021 ഡിസംബർ വരെയുള്ള സമയത്തിനുള്ളിൽ യാത്ര ചെയ്യാവുന്ന തരത്തിലാണ് ടിക്കറ്റ് നൽകുകയെന്നാണ് സിഇഒ നൽകുന്ന വിവരം. കൊറോൺ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾക്കൊപ്പമാണ് ആഗോളതലത്തിൽ വിമാന സർവീസ് നിർത്തിവെച്ചത്.

English summary
Free flight tickets from Jazeera airways for people who engaged in Covid activities in Kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X