കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സൗജന്യ മൊബൈല്‍ ഫോണ്‍ പരിശീലനം സംഘടിപ്പിച്ചു
ദുബായ്: ദുബായ് കെഎംസിസി മൈ ഫ്യൂച്ചര്‍ വിംഗും മൊബൈല്‍ ഫോണ്‍ രംഗത്തെ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ട് നെറ്റ്വര്ക്കായ ബ്രിറ്റ്കോ ആന്‍ഡ് ബ്രിഡ്കയുമായി സഹകരിച്ച്നടത്തുന്ന സൗജന്യ മൊബൈല്‍ഫോണ്‍ പരിശീലന ക്ലാസിന് വേണ്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്കായി നടത്തിയ അഭിരുചി ടെസ്റ്റിന് ബ്രിറ്റ്കോ ആന്‍ഡ് ബ്രിഡ്കോ അഡ്മിനിസ്ട്രേഷന് മാനേജര്‍ ടി.
റിസ്വാന്, ട്രെയിനര്‍മാരായ അനീസ്.കെ ,യാസിര്‍.പി എന്നിവര്‍ നേതൃത്വം നല്കി. ശേഷം നടന്ന സെഷനില്‍ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, റഫീക്ക്.എ (ഡയറക്റ്റര്‍ സപാനിഷ് ബിസിനസ് ഗ്രൂപ്പ്), ഡേവിഡ് ഗോള്‍ക്കര്‍(എം.ഡി സ്പാനിഷ് ബിസിനസ് ഗ്രൂപ്പ്), മൈ ഫ്യൂച്ചര്‍ വിംഗ് ചെയര്മാന് സാജിദ് അബൂബക്കര്‍,ജന:കണ്‍വീനര്‍ ഷഹീര്‍ കൊല്ലം, കണ്‍വീനര്‍മാരായ അഷ്റഫ് പള്ളിക്കര,ഷിബു കാസിം എന്നിവര്‍ പങ്കെടുത്തു.
English summary
Free mobile phone training oraganised