കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയിലും ദുബായിലും സൗജന്യ പാര്‍ക്കിംഗ് സംവിധാനം വ്യാഴാഴ്ച മുതല്‍

  • By Siniya
Google Oneindia Malayalam News

അബുദാബി: അബുദാബി ട്രാന്‍സ്‌പോര്‍ട്സ് വകുപ്പ് വ്യാഴാഴ്ച മുതല്‍ സൗജന്യ പാര്‍ക്കിം സൗകര്യം ഏര്‍പ്പെടുത്തി. നാളെ അര്‍ധരാത്രി മുതല്‍ ശനിയാഴ്ച രാവിലെ 7: 59 വരെ ആയിരിക്കും പാര്‍ക്കിംഗ്. രാത്രി ഒന്‍പതു മുതല്‍ രാവിലെ എട്ടുമണി വരെ നിരോധിത മേഖലയില്‍ വീടുകള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ഡ്രൈവര്‍മാര്‍ക്ക് ട്രാന്‍സ്‌പോര്‍ട് ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അബുദാബിയില്‍ സൗജന്യ പാര്‍കിംഗ് തുടങ്ങിയതിനു പിന്നാലെ ദുബായിലും സൗജന്യ പാര്‍ക്കിംഗ് സംവിധാനം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. പുതിയ ഹിജറ വര്‍ഷത്തിന്റെ ഭാഗമായും ആദ്യ മുഹറത്തോടുനുബന്ധിച്ചുള്ള അവധിയിലാണ് സൗജന്യ പാര്‍ക്കിംഗ് സംവിധാനം അധികാരികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അവധി ദിവസങ്ങളില്‍ മറ്റു വാഹനങ്ങളായ ബസ്സ്, മെട്രോ, കപ്പല്‍ സര്‍വീസ് നടത്തുന്നതില്‍ സമയത്തില്‍ മാറ്റമില്ല.

parking

അബുദാബിയില്‍ മാവക്വിസിന്റെ കസ്റ്റമര്‍ കെയര്‍ ശാഖകളായ ഇലക്ട്ര മുറൂര്‍ റോഡ്, അല്‍ ഫ്‌ലാഷ് സ്ട്രീറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ്,എ എഡി സിസി ഐ, എ ഡി,സി, പി,ഇത്തിസലാത്ത് എന്നിവ വ്യാഴാഴ്ച അടക്കും എന്നാല്‍ ശനിയാഴ്ചയോടെ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും. ഡിപ്പാര്‍ട്ട്‌മെന്റ്ന്റിന്റെ ഹെഡ്ക്വാര്‍ട്ടേസ് ഞായറാഴ്ചയായിരിക്കും പ്രവര്‍ത്തന ദിവസം.

ദുബായ് മോസ അല്‍ മാരി,മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയരക്ടര്‍ ആര്‍ ടി എ കോര്‍പ്പറേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ഇതിനെ അനുകൂലിച്ചിട്ടുണ്ട്. ദുബായ് എമിറേറ്റ്‌സ് പുതിയ ഹിജ്‌റ വര്‍ഷമായതിനാലാണ് സൗജന്യ പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.എന്നാല്‍ അവധി ദിവസമാണെങ്കിലും വാഹന പരിശോധനയ്ക്കും രജിസ്‌ട്രേഷന്‍ എന്നിവയ്ക്കും ഖിസൈയിലെ രജിസ്ട്ര്ഷന്‍ സെന്‍ട്രറും ദുബായ് മാള്‍ പ്ലാറ്റിനം രജിസ്‌ട്രേഷന്‍ സെന്റ്‌റും തുറന്ന് പ്രവര്‍ത്തിക്കും.

English summary
The Department of Transport (DoT) in Abu Dhabi announced Mawaqif services in all surface public parking bays will be free of charge on Thursday, October 15, 2015.The Roads and Transport Authority has announced work timings for various services during the New Hijri Year’s holiday (1st Muharram 1437H corresponding to October 15, 2015), covering paid parking, vehicle testing and registration centers, but without impacting any changes on the timetables of public buses, metro, tram or marine transit modes during the holiday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X