കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകളില്‍ സുരക്ഷാ കാമറകള്‍ ഘടിപ്പിക്കണമെന്ന് ഫുജൈറ കമ്യൂണിറ്റി പോലീസ്‌

Google Oneindia Malayalam News

ഫുജൈറ: അടുത്ത കാലങ്ങളില്‍ ഫുജൈറയിലും പരിസര പ്രദേശങ്ങളിലും അടിക്കടിയായി കവര്‍ച്ചാ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കടകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ഫുജൈറ പോലീസ് കമ്യൂണിറ്റി പ്രോഗ്രാം ബ്രാഞ്ച് മാനേജര്‍ ഫസ്റ്റ്.ലെഫ്. ഫാത്തിമ ഹമദ് സുലൈമാന്‍ കടയുടമകളോട് അവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച ബോധവല്‍കരണ പരിപാടി ഫലം കണ്ടുവെന്നും അദ്ധേഹം വ്യക്തമാക്കി.

കവര്‍ച്ച പരാജയപ്പെടുത്താന്‍ കടയുടമകളുടെ സഹകരണം അത്യാവശ്യമാണ്. കടയില്‍ സുരക്ഷാ കേമറകള്‍ ഘടിപ്പിക്കുന്നതു വഴി പ്രതികളെ പെട്ടന്ന പിടികൂടാന്‍ പോലീസിനു സാഹായകരമാകും എന്നാല്‍ മിക്ക കടകളിലും ഇത്തരത്തിലുള്ള ഒരു സംവിധാനവും ഒരുക്കിയിട്ടില്ലെന്നും ഒരുക്കിയതാവട്ടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. വിലപിടിപ്പുള്ള വസ്തുക്കളും വലിയതോതിലുള്ള പണവും കടകളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം.

cctv-cameras

അല്ലാത്തപക്ഷം കടകളില്‍ പ്രത്യേക ലോക്കര്‍ സംവിധാനം സ്ഥാപിക്കണം. ജോലിയില്ലാത്തവരും അനധികൃത താമസക്കാരുമൊക്കെ മോഷ്ടിക്കാനിറങ്ങുന്നുണ്ട്. ഇത്തരക്കാര്‍തന്നെ കേമറകളും മറ്റും ഘടിപ്പിക്കാനെന്ന പേരില്‍ നിങ്ങളെ സമീപിക്കും. സ്ഥാപനത്തിന്റെ മുഴുവന്‍ വിവരങ്ങളും ഇതോടെ ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും. ഇത്തരം പ്രവര്‍ത്തികള്‍ പോലീസ് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കൊണ്ടു തന്നെ ചെയ്യിക്കണം അല്ലാത്തപക്ഷം അത് സുരക്ഷയ്ക്ക് ഭീഷണിയാവാനും സാധ്യതയുണ്ട്.

ദുബായ് അടക്കമുള്ള എമിറേറ്റുകളില്‍ പോലീസ് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് മാത്രമെ കേമറയും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഘടിപ്പിക്കുവാനുള്ള അധികാരമുള്ളൂ. അനുമതിയില്ലാത്ത കമ്പനികള്‍ ജോലിയില്‍ ഏര്‍പ്പെട്ടാല്‍ പിഴയും ചുമത്തപ്പെടും. ഈ വര്‍ഷം തുടരുന്ന ക്യാമ്പയിനൊടുവില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് ഫാത്തിമ ഹമദ് വ്യക്തമാക്കി. റമളാനില്‍ യാചകരായി എത്തുന്നവരെ പ്രതേക ശ്രദ്ധിക്കണമെന്നും യാചകരെ കണ്ടെത്തിയാല്‍ വിവരം സി.ഐ.ഡി വിഭാഗത്തെ അറിയിക്കണമെന്നും കമ്യൂണിറ്റി പോലീസ് അറിയിച്ചു.

English summary
Fujairah Police ordered to instal more security cameras on shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X