കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹിത്യ പുരസ്‌കാരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു

Google Oneindia Malayalam News

ദുബായ്: ഗലേറിയ എന്റര്‍ടെയിന്‍മെന്റ്‌സ് മലയാള സാഹിത്യത്തിലെ പ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തുന്ന സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കഥ, നോവല്‍, കവിത, പ്രവാസി രചയിതാവ് എന്നി മേഖലകളിലാണ് പ്രതിഭകളെ തെരഞ്ഞെടുത്ത് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപ കല്‍പന ചെയ്ത ശില്‍പവുമാണ് ജേതാക്കള്‍ക്ക് ലഭിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതു രണ്ടാം തവണയാണ് ഗലേറിയ ഇത്തരത്തില്‍ സാഹിത്യ പ്രതിഭകളെ ആദരിക്കുന്നത്. ക്യത്യമായ വിധിനിര്‍ണ്ണയത്തിലൂടെ യാതൊരു അഭിപ്രായഭിന്നതയും വരാത്ത രീതിയിലാണ് അവാര്‍ഡിനര്‍ഹരായവരെ കണ്ടെത്തുന്നതെന്ന് ജൂറി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ അറിയിച്ചു. ഡിസംബര്‍ 31 ന് മുന്‍പ് ലഭിക്കത്തക്ക വിധം സ്യഷ്ടികളുടെ നാലു കോപ്പി അപേക്ഷയോടപ്പം സമര്‍പ്പിക്കണം. 2014 മുതല്‍ 2016 വരെയുള്ള സ്യഷ്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

dubai-city

കൂടുതല്‍ വിവരങ്ങള്‍ക്ക് 00971444568580 എന്ന ദുബായ് നമ്പരിലോ, 2545505 എന്ന പാലക്കാട് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഗലേറിയയുടെ കീഴിലുള്ള പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തസറാക്.കോം പെരുമ്പടവം ഉദ്ഘാടനം ചെയ്തു.

സാഹിത്യ സ്യഷ്ടികള്‍ മികച്ച രീതിയില്‍ വായനക്കാരില്‍ എത്തിക്കുവാനുള്ള ആധുനിക കാലഘട്ടത്തിന്റെ ആവശ്യകതയായാണ് തസറാക് ഡോട് കോം ആവിഷ്‌കരിച്ചിട്ടുളളതെന്ന് മാനേജിംങ് എഡിറ്റര്‍ മനോജ് കുളമ്പൂരും ചീഫ് എഡിറ്റര്‍ ജയറാം സ്വാമിയും അറിയിച്ചു. അടുത്ത വര്‍ഷം ഏപ്രിലില്‍ ഗലേറിയ അവാര്‍ഡ് ദാനം ദുബായില്‍ നടക്കും. അന്ന് സാഹിത്യ ശില്പശാലയും ഒരുക്കും. മനോജ് കുളമ്പൂര്‍, ഹാഷ് ജാവേദ്, സിന്ധു, ജയറാം സ്വാമി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Galleria Entertainment call up on entries for literary awards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X