കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മിലേക്ക് പണവുമായി പോയ വാഹനം കൊള്ളയടിച്ച് 1.4 കോടി ദിര്‍ഹം തട്ടിയെടുത്തു; 9 പേര്‍ പിടിയില്‍

എ.ടി.എമ്മിലേക്ക് പണവുമായി പോയ വാഹനം കൊള്ളയടിച്ച് 1.4 കോടി ദിര്‍ഹം തട്ടിയെടുത്തു; 9 പേര്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

ദുബായ്: എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ പോയ വാഹനം കൊള്ളയടിച്ച് 1.4 കോടി ദിര്‍ഹം തട്ടിയെടുത്ത കേസില്‍ ഒന്‍പത് ഏഷ്യക്കാരെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു. ദുബയ്ക്കു പുറത്തുള്ള ഒരു എമിറേറ്റ്‌സിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് 12 മണിക്കൂറുകള്‍ക്കകമാണ് പോലിസ് പ്രതികളെ പണവുമായി പിടികൂടിയതെന്ന് ദുബായ് പോലിസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.

അല്‍മുറഖബാത്തില്‍ വച്ചായിരുന്നു എ.ടി.എമ്മില്‍ പണം നിറക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ പണം കൊള്ളയടിച്ചത്. ദുബായില്‍ പണം കൊണ്ടുപോവുന്ന വാഹനം കൊള്ളയടിക്കുന്ന സംഭവം ഇതാദ്യമാണെന്ന് സി.ഐ.ഡി വിഭാഗം തലവന്‍ കേണല്‍ ആദില്‍ അല്‍ ജോകര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ രണ്ട് പോലിസ് സംഘത്തെ നിയോഗിക്കുകയായിരുന്നു. പഴുതടച്ച അന്വേഷണത്തിലൂടെയാണ് 12 മണിക്കൂറുകള്‍ക്കകം കുറ്റവാളികളെ പിടികൂടിയത്. കൊള്ളയടിക്കാനും അതിനു ശേഷം രക്ഷപ്പെടാനുമായി സംഘം തയ്യാറാക്കിയ പ്ലാന്‍ അവരില്‍ നിന്ന് കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. ഇത്തരം കൊള്ളകളും കവര്‍ച്ചകളും കണ്ടെത്താനും കുറ്റവാളികളെ പിടികൂടാനുമുള്ള ശേഷി ദുബായ് പോലിസിനുണ്ടെന്നും രക്ഷപ്പെടാമെന്നു ഇത്തരം കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെടുന്നവര്‍ കരുതേണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

21-1445400627-thief10-copy-29-1503978525.jpg -Properties

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം മുതല്‍ പണവുമായി പോകുന്ന വാഹനങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകളുള്ള ബാഗുകള്‍ ഉപയോഗിക്കാന്‍ ദുബായ് പോലിസ് നിര്‍ദേശം നല്‍കി. കൊള്ളയടിക്കാന്‍ ശ്രമം നടന്നാല്‍ ചുറ്റുഭാഗത്തും പുകപരത്തുകയോ അലാറം മുഴക്കുകയോ ചെയ്യുന്നതടക്കമുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ളതാവണം ബാഗുകളെന്നും അദ്ദേഹം വ്യക്തമാക്കി. ബാഗുമായി കടന്നുകളയുന്നവരെ എളപ്പത്തില്‍ പിന്തുടര്‍ന്ന് പിടിക്കുന്നതിന് അവയില്‍ ജി.പി.എസ് സംവിധാനം ഘടിപ്പിക്കണമെന്നും പോലിസ് അറിയിച്ചു. ഒരു വര്‍ഷം 600 ബില്യന്‍ ദിര്‍ഹം ദുബായ്ക്കകത്ത് വാഹനങ്ങളിലൂടെ കൊണ്ടുപോവുന്നുണ്ടെന്നാണ് കണക്ക്. മറ്റ് എമിറേറ്റുകളില്‍ ഇത്തരം കൊള്ളകള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആഫ്രിക്കന്‍ വംശജരായിരുന്നു അവയ്ക്കു പിന്നിലെന്ന് പിന്നീട് വ്യക്തമായി.
English summary
Dubai Police have arrested a nine-member gang for robbing Dh14 million from a money transporting vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X