കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കെട്ടിടാവശിഷ്ടങ്ങള്‍ക്കൊപ്പം പ്രവാസിയും പുറത്തേക്ക് തെറിച്ചു

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: താമസമുറിയിലെ പാകച വാതക സിലിണ്ടര്‍ ചോര്‍ന്ന് വന്‍ സ്‌ഫോടനം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കൊപ്പം പ്രവാസി യുവാവും കെട്ടിടത്തിനു പുറത്തേക്ക്. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 10ല്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. യുവാവ് ചെറിയ പരിക്കുകളോടെ അല്‍ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുനില കെട്ടിടം ഭാഗികമായി തകര്‍ന്നു. കെട്ടിടത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് കാറുകളും കെട്ടിടാവശിഷ്ടങ്ങളില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്നു. ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് അപകടമുണ്ടായതെന്ന് പോലിസ് പറഞ്ഞു. രാവിലെ 7.10നാണ് ഷാര്‍ജ പോലിസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ അപകടത്തെ കുറിച്ചുള്ള വിവരമെത്തുന്നത്.

gasexplode

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോലിസ് അവിടെയെത്തുമ്പോള്‍ കണ്ടത് കെട്ടിടത്തിന്റെ തകര്‍ന്ന ചുവരും ചുറ്റും ചിതറിത്തെറിച്ച കെട്ടിടാവശിഷ്ടങ്ങളുമായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഏഷ്യക്കാരനായ യുവാവിനെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിക്കുകളോടെ കണ്ടെത്തിയത്. ഇയാളെ ഉടന്‍ അല്‍ കുവൈത്തി ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കെട്ടിടത്തിലുണ്ടായിരുന്ന 77 പേരെ പോലിസ് ഒഴിപ്പിച്ചു. ഒന്‍പത് കുടുംബങ്ങളായിരുന്നു കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇവരെ റെഡ് ക്രസന്റ് ഉദ്യോഗസ്ഥരും പോലിസും ചേര്‍ന്ന് തല്‍ക്കാലം മറ്റൊരിടത്ത് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

ഗ്യാസ് സിലിണ്ടര്‍ സ്റ്റൗവുമായി ഘടിപ്പിച്ച പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്ന് ഷാര്‍ജ പോലിസ് ഫോറന്‍സിക് ലാബറട്ടറി അധികൃതര്‍ അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്തതാണ് ഇത്തരം അപടകങ്ങള്‍ക്ക് കാരണമാവുന്നതെന്ന് ഷാര്‍ജ പോലിസ് ഫോറന്‍സ് വിദഗ്ധന്‍ കേണല്‍ ആദില്‍ അല്‍ മസീമി പറഞ്ഞു. ഗ്യാസ് സിലിണ്ടറുകളും പൈപ്പുകളും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

English summary
An Asian man was thrown out of a building when a suspected cylinder gas leak triggered a powerful explosion in his apartment in Sharjah Industrial Area No. 10 on Friday morning. The explosion caused severe damage to the two-storey building and crushed five vehicles parked below. The man suffered moderate injuries, said police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X