കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് ജി സി സി രാജ്യങ്ങള്‍

Google Oneindia Malayalam News

കുവൈത്ത്: കഴിഞ്ഞ ദിവസം കുവൈത്തിലെ പള്ളിയിലുണ്ടായ ചാവേര്‍ ബോബ് സ്‌ഫോടനത്തിന്റെ പാശ്ചാത്തലത്തില്‍ കുവൈത്തില്‍ ചേര്‍ന്ന ജി സി സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

തീവ്രവാദം ചെറുപ്പക്കാര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാനാണ് പിന്നിലുള്ളവര്‍ ശ്രമിക്കുന്നത്. ഇത് എന്തു വില കൊടുത്തും തടയേണ്ടതാണന്ന് യോഗം വിലയിരുത്തി. ഗള്‍ഫിലെ ഓരോ നാടുകളിലുമുള്ള ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും രഹസ്യന്യേഷണ വിഭാഗം സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും തങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്നും കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് ഖലീദ് അല്‍ ഹമദ് അല്‍ സബ വ്യക്തമാക്കി.

gcc-logo

ജി സി സി രാജ്യങ്ങളിലെ സുസ്ഥിരത തകര്‍ക്കാന്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ യോഗം അപലപിച്ചു. നിരപരാധികളെ കൊല്ലുന്നത് ഇസ്ലാമിന്റെ വിശ്വാസത്തിനും അന്തസ്സത്തയ്ക്കും നിരക്കാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും യോഗത്തില്‍ പങ്കെടുത്തു.

English summary
Interior ministers of the Gulf states on Friday vowed to take a united stand against a string of deadly bombings targeting Shia mosques claimed by Daesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X