കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഹണിമൂണിന് പോയ സൗദി ദമ്പതികളെ ജര്‍മ്മനിയില്‍ നിന്ന് നാടുകടത്തി!!! കാരണം ഇതാണ്

  • By Sandra
Google Oneindia Malayalam News

റിയാദ്: വിസാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് സൗദി ദമ്പതികളെ ജര്‍മ്മനി തിരിച്ചയച്ചു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് സൗദി ദമ്പതികളെ തിരിച്ചയച്ചതെന്നാണ് പ്രാദേശിക ജര്‍മ്മന്‍ പത്രത്തിന്റെ വിശദീകരണം. ഫ്രാന്‍സില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലെത്തിയ ദമ്പതികള്‍ ജര്‍മ്മനിക്ക് സുരക്ഷാ ഭീഷണിയാണെന്ന് കണ്ടാണ് തിരിച്ചയച്ചതെന്നും പത്രം വ്യക്തമാക്കുന്നു.

കശ്മീര്‍ സംഘര്‍ഷം അതിര്‍ത്തി കടന്നെത്തുന്നത്, കലാപമുണ്ടാക്കാന്‍ ജമാഅത്തെ ഇസ്ലാമി വാങ്ങുന്നത് കോടികള്‍കശ്മീര്‍ സംഘര്‍ഷം അതിര്‍ത്തി കടന്നെത്തുന്നത്, കലാപമുണ്ടാക്കാന്‍ ജമാഅത്തെ ഇസ്ലാമി വാങ്ങുന്നത് കോടികള്‍

മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും സഞ്ചരിക്കാവുന്ന ഷെങ്കന്‍ വിസയാണ് ദമ്പതികളുടെ പക്കലുണ്ടായിരുന്നത്. സൗദിയിലെ ഫ്രഞ്ച് എംബസിയാണ് ഇരുവര്‍ക്കും വിസ അനുവദിച്ചത്. എന്നാല്‍ നേരിട്ട് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് സഞ്ചരിച്ചതോടെ വിസാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ജര്‍മന്‍ പോലീസ് നല്‍കുന്ന വിശദീകരണം. ആദ്യം ഫ്രാന്‍സിലേക്ക് പോകാന്‍ വിസ അനുവദിച്ചിരിക്കെ ഫ്രാങ്ക്ഫര്‍ട്ടില്‍ എത്തിയതാണ് തിരിച്ചയക്കാന്‍ ഇടയാക്കിയത്. ഇതോടെ ഇവരെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ദമ്മാമിലേക്ക് അയച്ചു.

marriage

ഇത്തരം കേസുകളില്‍ സൗദി പൗരന്മാര്‍ ഉള്‍പ്പെടുന്നത് ആദ്യമായല്ലെന്ന് വ്യക്തമാക്കിയ ഫ്രാങ്ക്ഫര്‍ട്ടിലെ സൗദി എംബസി നിവരധി സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ആവശ്യമായ നിയമങ്ങള്‍ പാലിക്കാത്തതും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ് ഇതിനുള്ള പ്രധാന കാരണം. ഈ സാഹചര്യങ്ങള്‍ക്ക് എംബസികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സൗദി എംബസി വ്യക്തമാക്കി.

English summary
Germany deported Saudi couple over violating visa rules.Their French Embassy permitted Schengen visa made problems.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X