കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമിഗ്രേഷനില്‍ പോവേണ്ട; അബുദാബിയില്‍ എന്‍ട്രി പെര്‍മിറ്റുകള്‍ ഇനി മുതല്‍ ടൈപ്പിംഗ് സെന്ററുകള്‍ വഴി

എമിഗ്രേഷനില്‍ പോവേണ്ട; അബുദാബിയില്‍ എന്‍ട്രി പെര്‍മിറ്റുകള്‍ ഇനി മുതല്‍ ടൈപ്പിംഗ് സെന്ററുകള്‍ വഴി

  • By Desk
Google Oneindia Malayalam News

അബുദാബി: ഇനി മുതല്‍ എന്‍ട്രി പെര്‍മിറ്റുകള്‍ ലഭിക്കാന്‍ എമിഗ്രേഷനില്‍ പോവേണ്ട കാര്യമില്ല; അവ ടൈപ്പിംഗ് സെന്ററുകളില്‍ നിന്ന് തന്നെ പ്രിന്റ് ചെയ്യാന്‍ അവസരം. അബുദാബിയില്‍ ആരംഭിച്ച പുതിയ സ്മാര്‍ട്ട് വിസ സംവിധാനത്തിന്റെ ഭാഗമായാണ് നടപടി.

അബുദാബിയിലെ ചില ടൈപ്പിംഗ് സെന്ററുകളില്‍ ഇതിനുള്ള സംവിധാനങ്ങള്‍ ഇതിനകം നിലവില്‍ വന്നു. ഇതിന് ടൈപ്പിംഗ് സെന്ററുകള്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് പ്രത്യേക ലൈസന്‍സ് എടുക്കണം. 7000 ദിര്‍ഹമാണ് ഇതിന് ടൈപ്പിംഗ് സെന്ററുകള്‍ അടയ്‌ക്കേണ്ട ലൈസന്‍സ് ഫീസ്. ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് പ്രത്യേക ലോഗിന്‍ ഐ.ഡിയും പാസ്‌വേഡും നല്‍കും. ഇത് ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വിവിധ എന്‍ട്രി പെര്‍മിറ്റുകള്‍ പ്രിന്റ് ചെയ്‌തെടുക്കാം. സ്മാര്‍ട്ട് വിസ സമ്പ്രദായത്തിന്റെ ഭാഗമായി ആഗസ്ത് ഒന്നു മുതല്‍ തന്നെ ഇതിനുള്ള സംവിധാനം ചിലയിടങ്ങളില്‍ നിലവില്‍ വന്നു. വരുംദിനങ്ങളും കൂടുതല്‍ ടൈപ്പിംഗ് സെന്ററുകളിലേക്ക് ഇതിനുള്ള സൗകര്യമൊരുങ്ങും.

dubai-map-20-1503201990.jpg -Properties

നിലവില്‍ എന്‍ട്രി പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷ ടൈപ്പിംഗ് സെന്ററില്‍ നിന്നോ പി.ആര്‍.ഒയുടെ സഹായത്താലോ തയ്യാറാക്കി അതിന്റെ പ്രിന്റൗട്ടിനൊപ്പം ആവശ്യമായ രേഖകള്‍ സഹിതം എമിഗ്രേഷനില്‍ സമര്‍പ്പിക്കുകയാണ് രീതി. ഇവിടെ നിന്ന് ലഭിക്കുന്ന എസ്.എം.എസ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിസ കൈപ്പറ്റാം. എന്നാല്‍ പുതിയ സംവിധാനമനുസരിച്ച് അപേക്ഷ തയ്യാറാക്കുന്നതോടൊപ്പം ആവശ്യമായ രേഖകളെല്ലാം സ്‌കാന്‍ ചെയ്ത് സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ മണിക്കൂറുകള്‍ക്കകം യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള എന്‍ട്രി പെര്‍മിറ്റ് പ്രിന്റ് ചെയ്‌തെടുക്കാന്‍ സാധിക്കും. കൂടുതല്‍ പ്രൊസസിംഗ് ഫീസ് നല്‍കി അര്‍ജന്റ് കാറ്റഗറിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ വേഗത്തില്‍ വിസ ലഭിക്കും. അപൂര്‍ണമായ അപേക്ഷകളോ ആവശ്യമായ രേഖകളില്ലാതെ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളോ മാത്രമേ നിരസിക്കപ്പെടുകയുള്ളൂ.

അബുദാബിയിലെ പല ടൈപ്പിംഗ് സെന്ററിലും ഓണ്‍ലൈനായി എന്‍്ട്രി പെര്‍മിറ്റ് പ്രിന്റ് ചെയ്‌തെടുക്കുന്ന സംവിധാനം നിലവില്‍ വന്നുവഴിഞ്ഞു. യു.എ.ഇയുടെ മറ്റ് ഭാഗങ്ങളിലും താമസിയാതെ ഇതിനുള്ള സംവിധാനമൊരുക്കും. വിസിറ്റ്, റസിഡന്‍സ്, എംപ്ലോയ്‌മെന്റ് തുടങ്ങിയ എന്‍ട്രി പെര്‍മിറ്റുകള്‍ക്കു പുറമെ പുതിയ റസിഡന്‍സ് വിസയെടുക്കല്‍, വിസ കാന്‍സല്‍ ചെയ്യല്‍, വിസയുടെ സ്റ്റാറ്റസ് മാറ്റല്‍ തുടങ്ങിയ ആവശ്യങ്ങളും ഓണ്‍ലൈനായി നിര്‍വഹിക്കാന്‍ പുതിയ സ്മാര്‍ട്ട് വിസ സംവിധാനത്തില്‍ സൗകര്യമുണ്ട്.

English summary
Typing centres in Abu Dhabi have started printing entry permits following the launch of the new smart visa system.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X