• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുബായ്; എടിഎം കാര്‍ഡില്ലാതെ പണമെടുക്കാം

  • By Meera Balan

ദുബായ്: എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നതിന് ഇനി എടിഎം കാര്‍ഡിന്റെ ആവശ്യം ഇല്ല. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് പണം എടുക്കുന്നതിന് എമിറേറ്റുകളിലെ തിരിച്ചറിയല്‍ കാര്‍ഡ് മതി. അല്‍ ഹിലാല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. പണം പിന്‍വലിയ്ക്കാന്‍ എടിഎം കാര്‍ഡിന് പകരം തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിയ്ക്കാം. 2014 ല്‍ തന്നെ പദ്ധതി നിലവില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു

അല്‍ ഹിലാല്‍ ബാങ്കും എയ്ഡയും 2013 ജനവരിയില്‍ ഒപ്പു വച്ച കരാറിന്‍ പ്രകാരമാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. എയ്ഡയുടെ തിരിച്ചറിയല്‍ കാര്‍ഡുകളെ യുഎഇയിലുടനീളമുള്ള അല്‍ ഹിലാല്‍ ബാങ്കുകളുടെ ശാഖകളുമായി ബന്ധിപ്പിയ്ക്കും. തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ ഇ റീഡര്‍ വഴി എളുപ്പത്തില്‍ മനസിലാക്കും.

തുടര്‍ന്ന് എടിഎം കാര്‍ഡുകള്‍ ഉപയോഗിയ്ക്കുന്നത് പോലെ വളരെ ലളിതമായി തന്നെ ഐഡി കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിയ്ക്കാന്‍ കഴിയും. എയ്ഡയുമായി ഇത്തരത്തില്‍ ഒരു കരാറില്‍ ഏര്‍പ്പെടുന്ന ആദ്യത്തെ ബാങ്കാണ് അല്‍ ഹിലാല്‍.പദ്ധതി വളരെ വേഗം പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍

English summary
The UAE residents will soon be able to use Emirates ID card to withdraw money from the ATM machines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more