കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേതത്തെ ഭയന്ന് സ്‌കൂളില്‍ കുട്ടികള്‍ എത്തുന്നില്ല; പഠനം മുടങ്ങി വിദ്യാര്‍ഥികള്‍!!!

Google Oneindia Malayalam News

മദീന: അല്‍ ഉലയിലെ അല്‍ ശലായി വില്ലേജിലെ ഗേള്‍സ് സ്‌ക്കൂളില്‍ ഇപ്പോള്‍ പഠിക്കാന്‍ കുട്ടിക്കള്‍ എത്തുന്നില്ല. സ്‌ക്കൂളില്‍ ജിന്ന് ബാധ ഉണ്ടെന്നതാണു കാരണം പറയുന്നത്. തങ്ങളുടെ കുട്ടികളെ ജിന്നു ബാധ ഏല്‍ക്കുകയോ, കുട്ടികള്‍ സ്‌ക്കൂളില്‍ എത്തിയാല്‍ സഹ പാഠികളുടെ അപസ്മാരം ബാധിച്ച രീതിയിലുള്ള പെരുമാറ്റവും അസ്വാഭാവിക രീതികളും കണ്ടു ഭയക്കുകയോ ചെയ്യുകയാണെന്നുമാണൂ രക്ഷിതാക്കള്‍ പറയുന്നത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നു മദീന വിദ്യാഭ്യാസകാര്യവകുപ്പ് വാക്താവ് ഉമര്‍ ബര്‍നാവി പറഞ്ഞു. സ്ഥിതിഗതികള്‍ സാധാരണ രീതിയിലേക്ക് കൊണ്ടു വരാന്‍ സ്‌ക്കൂള്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഭീതി കാരണം കുട്ടികള്‍ ആരും സ്‌ക്കൂളിലേക്ക് വരാന്‍ തയ്യാറാകാത്തതിനാല്‍ കുറച്ച് ദിവസത്തേക്ക് സ്‌ക്കൂള്‍ അടച്ചിടേണ്ട അവസ്ഥയാണെനും ജിന്നു ബാധ ഒഴിവാക്കുന്നവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ghost

സോഷ്യല്‍ മീഡിയകളില്‍ ഇതു വലിയ ചര്‍ച്ചയായിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തി എത്രയും പെട്ടെന്നു സ്‌ക്കൂള്‍ വേറെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണു ജനങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്.

English summary
Ghost in Madina school: Students stopped going school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X