കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓന്തല്ല അത്‌ മുതല, പൊലീസിനെ വലച്ച്‌ പെണ്‍കുട്ടി

  • By Meera Balan
Google Oneindia Malayalam News

അബുദാബി: ഓന്തും മുതലയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഓന്തിനെക്കണ്ടാല്‍ നിങ്ങള്‍ക്ക്‌ മുതലയായി തോന്നുമോ. നല്ല തമാശ അല്ലേ. എന്നാല്‍ അബുദാബിയില്‍ ഒരു പെണ്‍കുട്ടി ഓന്തിനെക്കണ്ട്‌ മുതലയാണെന്ന്‌ തെറ്റിദ്ധരിച്ച്‌ സഹായത്തിനായി പൊലീസിനെ വിളിച്ചു. പെണ്‍കുട്ടിയുട രക്ഷയ്‌ക്കെത്തിയ പൊലീസിന്‌ ഒടുവില്‍ ഓന്ത്‌ എന്താണെന്നും മുതല എന്താണെന്നും പെണ്‍കുട്ടിയെ ബോധ്യപ്പെടുത്തേണ്ടി വന്നു.

പൂന്തോട്ടത്തില്‍ കഴിഞ്ഞ ദിവസം 'മുതലയെ' കണ്ടാണ്‌ പെണ്‍കുട്ടി പൊലീസിനെ വിളിച്ചത്‌. എന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ ഒരു മുതല, പെട്ടന്ന്‌ വന്ന്‌ എന്നെ രക്ഷിയ്‌ക്കൂ. മുതല എന്നെ ഉപദ്രവിയ്‌ക്കും എന്ന്‌ പെണ്‍കുട്ടി പറഞ്ഞു.

Chameleon

നിമിഷങ്ങള്‍ക്കകം തന്നെ പൊലീസ്‌ പാഞ്ഞെത്തി. മുതലയെ തിരക്കി. കാണാതെ വിഷമിച്ച പൊലീസിനോട്‌ ഒരു ചെറുമരത്തിലിരിയ്‌ക്കുന്ന ഓന്തിനെ ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പറഞ്ഞു. ദേ അതാണ്‌ ഞാന്‍ പറഞ്ഞ മുതല

ചിരിയ്‌ക്കണോ അത്‌ പെണ്‍കുട്ടിയ്‌ക്കിട്ടൊന്ന്‌ കൊടുക്കണോ. ഒടുവില്‍ വനിതാ പൊലീസുകാര്‍ അതൊരു ഓന്താണെന്നും ഉപദ്രവിയ്‌ക്കില്ലെന്നും പെണ്‍കുട്ടിയെ പറഞ്ഞ്‌ മനസിലാക്കി. പെണ്‍കുട്ടിയുടെ അയല്‍പക്കത്ത്‌ വളര്‍ത്തുന്ന ഓന്താണ്‌ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച്‌ പൂന്തോട്ടത്തില്‍ കടന്നത്‌.

English summary
Girl mistakes chameleon as crocodile, calls police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X