കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോങ്കോങ്ങിലെ അന്താരാഷ്ട്ര വ്യാപാര മേളകള്‍ ഗള്‍ഫ് വ്യാപാരികള്‍ക്ക് അവസരമൊരുക്കുന്നു

Google Oneindia Malayalam News

ദുബായ്: സെപ്റ്റംബര്‍, ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഹോങ്കോങ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ നടക്കുന്ന പത്തോളം അന്താരാഷ്ട്ര വ്യാപാര മേളകള്‍ക്ക് ഗള്‍ഫ് മേഖലയിലെ വ്യാപാരികള്‍ക്ക് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ഹോങ്കോങ് വ്യാപാര വികസന കൌണ്‍സില്‍ (എച്ച്.കെ.ടി.ഡി.സി) ദുബായില്‍ പ്രഖ്യാപിച്ചു.

ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിത്യോപയോഗ ഉല്‍പ്പന്നങ്ങളായ ഇലക്ട്രോണിക്സ്, വാച്ച് ആന്‍ഡ് ക്ലോക്ക്, ഹാര്‍ഡ് വെയര്‍ ഫെയര്‍, ലൈറ്റിങ് ഉപകരണങ്ങള്‍, ഔട്ട് ഡോര്‍ ആന്‍ഡ് ടെക് ലൈറ്റ്, ഓ പ്റ്റിക്കല്‍സ്, വൈന്‍ ആന്‍ഡ് സ്പിരിറ്റ് തുടങ്ങിയ വ്യാപാര മേഖലകളിലാണ് ഹോങ്കോങ് രാജ്യാന്തര മേളകള്‍ ഒരുക്കുന്നത്.

dubai

ഹോങ്കോങ്ങ് കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ ഓരോ വര്‍ഷവും 30ല്‍ പരം വ്യാപാര മേളകളാണ് എച്ച്.കെ.ടി.ഡി.സി സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ ഏഴ് മുതല്‍ പത്ത് വരെ സെന്റര്‍ സ്റ്റേജ് എന്ന പേരില്‍ അന്താരാഷ്ട്ര ഫാഷന്‍ പ്രദര്‍ശനവും അരങ്ങേറുമെന്നും എച്ച്.കെ.ടി.ഡി.സി മിഡില്‍ ഈസ്റ്റ് ഡെപ്പ്യുട്ടി ഡയറക്ടര്‍ അബ്ദുല്‍ അസീസ് നാസര്‍ ദുബായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏഷ്യയിലെ ലൈഫ്സ്റ്റൈല്‍ ഉത്പന്ന വിപണിയിലെ ട്രെന്‍ഡ് സെറ്ററാണ് ഹോങ്കോങ്ങ് വ്യാപാര മേളകള്‍. ഈ മേഖലയില്‍ മികച്ച സേവനങ്ങള്‍ നല്‍കി ലോകോത്തര ശ്രദ്ധ നേടിയ വിപണിയാണ് ഹോങ്കോങ്ങിന്റേത്.

എച്ച്.കെ.ടി.ഡി.സി 30ലധികം വ്യാപാര മേളകള്‍ എല്ലാ വര്‍ഷവും മേളകള്‍ സംഘടിക്കുന്നുണ്ടെന്നും ഇരു രാഷ്ട്രങ്ങളിലേയും വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും സൗകാര്യപ്പെടുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥകളെ പുഷ്ടിപ്പെടുത്താന്‍ സഹായകമാണെന്നും, ഉല്‍പ്പാദകര്‍ക്കും, വ്യാപാരികള്‍ക്കും ഒരുപോലെ പ്രേയോജനപ്പെടുത്തുന്നതാവും ഈ മേളകളെന്നു അദേഹം പറഞ്ഞു.

English summary
Global Trade fair in Hong kong give chances to Gulf traders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X