കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് വമ്പന്‍ ഓഫര്‍; നാട്ടിലെത്താന്‍ 301 ദിര്‍ഹം മാത്രം, ആഭ്യന്തര റൂട്ടിലും ഇളവ്

ഗോ ഫസ്റ്റ് വിമാനം പ്രവാസികള്‍ക്കും ആഭ്യന്തര യാത്രക്കാര്‍ക്കും ഇളവ് പ്രഖ്യാപിച്ചപ്പോള്‍ എയര്‍ ഇന്ത്യയും സ്‌പെയ്‌സ് ജെറ്റും ആഭ്യന്തര യാത്രക്കാര്‍ക്ക് മാത്രമാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌

Google Oneindia Malayalam News

ദുബായ്: റിപബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. വളരെ കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. മിക്ക വിമാന കമ്പനികളും വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ വ്യത്യസ്തമായത് ഗോ ഫസ്റ്റ് വിമാനത്തിന്റെ ഓഫറാണ്.

കേരളത്തിലേക്ക് 301 ദിര്‍ഹത്തിനാണ് ടിക്കറ്റ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വളരെ കുറച്ച് സമയം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഓണ്‍ലൈന്‍ വഴിയാണ് ബുക്കിങ്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പമാണ്. എയര്‍ ഇന്ത്യയും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അറിയാം വിശദവിവരങ്ങള്‍....

ഏറ്റവും കുറഞ്ഞ നിരക്ക്

ഏറ്റവും കുറഞ്ഞ നിരക്ക്

യുഎഇ പ്രവാസികള്‍ക്കാണ് സന്തോഷ വാര്‍ത്ത. ഗോ ഫസ്റ്റ് വിമാനം വലിയ ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കുമാണ് ഇളവ്. ഏറ്റവും കുറഞ്ഞ നിരക്ക് 301 ദിര്‍ഹമാണ്. ദുബായില്‍ നിന്ന് കണ്ണൂരിലേക്കും ഇതേ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. അബുദാബിയില്‍ നിന്ന് ഡല്‍ഹി, മുംബൈ എന്നീ സെക്ടറിലേക്കും ഇതേ നിരക്കാണ്.

ഫെബ്രുവരി 12 മുതല്‍

ഫെബ്രുവരി 12 മുതല്‍

റിപബ്ലിക് ദിനമായ ജനുവരി 26 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍. കഴിഞ്ഞ 23നാണ് ഓഫര്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് സെപ്തംബര്‍ 30 വരെ യാത്ര ചെയ്യാന്‍ സാധിക്കും. ഫെബ്രുവരി 12 മുതല്‍ സെപ്തംബര്‍ 30 വരെയാണ് യാത്ര ചെയ്യാന്‍ സാധിക്കുന്ന കാലയളവ് എന്ന് ഗോ ഫസ്റ്റ് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

സ്‌പെയ്‌സ് ജെറ്റ ഓഫര്‍

സ്‌പെയ്‌സ് ജെറ്റ ഓഫര്‍

സ്‌പെയ്‌സ് ജെറ്റും വലിയ ഓഫറുകളുമായി രംഗത്തുവന്നിട്ടുണ്ട്. ആഭ്യന്തര സര്‍വീസുകള്‍ക്കാണ് ഇവര്‍ ഇളവ് നല്‍കുന്നത്. ജനുവരി 29 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ടിക്കറ്റെടുക്കുന്നത് മുതല്‍ സെപ്തംബര്‍ 30 വരെ യാത്ര ചെയ്യാം. ആഭ്യന്തര സര്‍വീസുകള്‍ക്ക് 1126 മുതലാണ് ടിക്കറ്റ് നിരക്ക്. സാധാരണ ടിക്കറ്റില്‍ നിന്നും 26 ശതമാനം ഇളവാണ് സ്‌പെയ്‌സ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

1199 രൂപ മുതല്‍

1199 രൂപ മുതല്‍

യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും നല്ല വാര്‍ത്തയും പുതിയ അവസരവുമാണിത്. ആഭ്യന്തര സര്‍വീസുകള്‍ 1199 രൂപ മുതലും അന്താരാഷ്ട്ര സര്‍വീസുകള്‍ 6599 രൂപ മുതലുമാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗോ ഫസ്റ്റിന്റെ വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. അല്ലെങ്കില്‍ കമ്പനിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ആദ്യമായി ലോട്ടറിയെടുത്തു; അടിച്ചത് ഒന്നര കോടി ദിര്‍ഹം!! 2023ല്‍ യുഎഇയിലെ ആദ്യ ഭാഗ്യവാന്‍ ഇതാണ്ആദ്യമായി ലോട്ടറിയെടുത്തു; അടിച്ചത് ഒന്നര കോടി ദിര്‍ഹം!! 2023ല്‍ യുഎഇയിലെ ആദ്യ ഭാഗ്യവാന്‍ ഇതാണ്

എയര്‍ ഇന്ത്യയുടെ ഓഫര്‍

എയര്‍ ഇന്ത്യയുടെ ഓഫര്‍

എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ജനുവരി 23 മുതല്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ട്രാവല്‍ ഏജന്റുമാര്‍ വഴിയും ബുക്ക് ചെയ്യാവുന്നതാണ്. ഇക്കോണമി ക്ലാസിലുള്ള യാത്രയ്ക്കാണ് എയര്‍ ഇന്ത്യ ഇളവ് നല്‍കുന്നത്. ആഭ്യന്തര സര്‍വീസുകളാണ് എയര്‍ ഇന്ത്യയുടെ ഓഫര്‍. ഫെബ്രുവരി ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ യാത്ര ചെയ്യാന്‍ അനുമതി നല്‍കും.

സൗദി അറേബ്യയെ ഞെട്ടിച്ച് കൂട്ട അറസ്റ്റ്; 2017 ഓര്‍മിപ്പിച്ച് ദ്രുത നടപടി... പിടിയിലായത് 142 ഉന്നതര്‍സൗദി അറേബ്യയെ ഞെട്ടിച്ച് കൂട്ട അറസ്റ്റ്; 2017 ഓര്‍മിപ്പിച്ച് ദ്രുത നടപടി... പിടിയിലായത് 142 ഉന്നതര്‍

English summary
Go First And Air India Announced Offer For Expats From UAE to Kerala As Republic Day Special
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X