കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങിയാല്‍ 5 നേട്ടം!! ദുബായ് വിലയില്‍ നേരിയ വര്‍ധനവ്... കേരളത്തില്‍ കുറഞ്ഞു

Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നത് പതിവാണ്. സ്വര്‍ണ നാണയം എങ്കിലും കൊണ്ടുവരാത്ത പ്രവാസികളുണ്ടാകില്ല. പ്രത്യേകിച്ചും ദുബായില്‍ ജോലി ചെയ്യുന്നവര്‍. എന്തുകൊണ്ടാണ് സ്വര്‍ണം വാങ്ങുന്നവരുടെ ആകര്‍ഷണ കേന്ദ്രമായി യുഎഇ മാറുന്നത്. ഒട്ടേറെ ജ്വല്ലറികള്‍ വിവിധ സ്‌കീമുകള്‍ അവതരിപ്പിക്കുന്നത് മാത്രമല്ല, ചില വ്യക്തമായ കാരണങ്ങളും ഇതിന് പിന്നിലുണ്ട്.

സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരുന്നവര്‍ അറിയേണ്ടതായ കാര്യങ്ങള്‍ വേറെ. മാനദണ്ഡം പാലിക്കാതെ പരിധിയില്‍ കവിഞ്ഞ് കൊണ്ടുവരുന്നവര്‍ക്ക് വിലങ്ങ് വീഴും. ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ ലഭിക്കുന്ന അഞ്ച് നേട്ടങ്ങള്‍ പറയാം...

1

ഇന്ന് യുഎഇയില്‍ സ്വര്‍ണത്തിന് വില അല്‍പ്പം കൂടിയിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 0.25 ദിര്‍ഹമാണ് വര്‍ധനവ് വന്നിരിക്കുന്നത്. ഏകദേശം അഞ്ച് രൂപ. ഇതോടെ ഗ്രാമിന് വില 211.5 ദിര്‍ഹമായി. അതായത് 4707.76 രൂപ. അതേസമയം, അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റു വിപണികളില്‍ ഇന്ന് വില കുറയുകയാണ് ചെയ്തിരിക്കുന്നത്.

2

ദുബായ് ഗോള്‍ഡിന്റെ കണക്കുകള്‍ പ്രകാരം 21 കാരറ്റ് സ്വര്‍ണം ഗ്രാമിന് 189.5 ദിര്‍ഹവും 18 കാരറ്റ് ഗ്രാമിന് 162.5 ദിര്‍ഹവുമാണ്. ന്യൂയോര്‍ക്ക് കേന്ദ്രമായുള്ള സ്വര്‍ണ വിപണിയില്‍ വിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. കേരളത്തിലും ഇന്ന് വില കുറയുകയാണ് ചെയ്തത്. ഗ്രാമിന് 4835 രൂപയും പവന് 38680 രൂപയുമാണ് കേരളത്തിലെ വില. പവന് 120 രൂപയുടെ കുറവാണ് കേരളത്തിലുണ്ടായിരിക്കുന്നത്.

3

കേരളത്തില്‍ ഗ്രാമിന് 4835 രൂപയാകുമ്പോള്‍ യുഎഇയില്‍ 4707 രൂപയേ വരുന്നുള്ളൂ. ഇതുതന്നെയാണ് മലയാളികള്‍ യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാനുള്ള ഒരു കാരണം. ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുമ്പോഴും യുഎഇയില്‍ വില കുറവാണ്. ഡല്‍ഹിയില്‍ ഗ്രാമിന് 5290 രൂപയാണ് വില എന്ന കാര്യം കൂടി അറിയേണ്ടതുണ്ട്.

4

വില മാത്രമല്ല യുഎഇയില്‍ സ്വര്‍ണം ആകര്‍ഷകമാകുന്നത്. നികുതിയില്ല എന്നതും മറ്റൊരു കാരണമാണ്. യുഎഇയില്‍ വാങ്ങുന്ന സ്വര്‍ണത്തിന് ആ രാജ്യത്ത് നികുതി അടയ്‌ക്കേണ്ടതില്ല. കേരളത്തില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടി നല്‍കണം. ആഭരണത്തിന്റെ കാര്യത്തിലാണെങ്കില്‍, വാങ്ങിയ സ്വര്‍ണവും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം.

5

യുഎഇ സ്വര്‍ണത്തിന്റെ മറ്റൊരു പ്രത്യേകത ഗുണമേന്മയാണ്. മികച്ച സ്വര്‍ണം മാത്രമേ യുഎഇയില്‍ വില്‍ക്കാന്‍ സാധിക്കൂ. ദുബായിലെ സ്വര്‍ണ വിപണി സമ്പൂര്‍ണമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നതും സംഘടിതവുമാണ്. അതുകൊണ്ടുതന്നെ തട്ടിപ്പ് സാധ്യമല്ല. മറ്റൊരു പ്രധാന ഗുണം യുഎഇയില്‍ വ്യത്യസ്തമായ ഡിസൈനുകളില്‍ സ്വര്‍ണം ലഭിക്കുമെന്നതാണ്.

6

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങി നാട്ടിലേക്ക് വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരണമെങ്കില്‍ നിശ്ചിത പരിധി കഴിഞ്ഞാല്‍ നികുതി കൊടുക്കണം. കൂടാതെ ഒരു വര്‍ഷത്തില്‍ എത്ര തവണ, എത്ര അളവില്‍ കൊണ്ടുവരാം എന്നതിനും മാനദണ്ഡമുണ്ട്. ആഭരണങ്ങള്‍ വാങ്ങി നാട്ടിലേക്ക് വരുന്നവര്‍ മതിയായ സുരക്ഷയുണ്ടോ എന്ന കാര്യവും ഉറപ്പാക്കണം.

7

നാട്ടിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കൊണ്ടുവരാവുന്ന ആഭരണത്തിന്റെ അളവ് വ്യത്യസ്തമാണ്. പരിധി ലംഘിക്കുന്നവര്‍ നികുതി ഒടുക്കേണ്ടി വരും. സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് തടസമില്ല. ഇതിന് നികുതി അടയ്‌ക്കേണ്ടതില്ല. പുരുഷന്മാര്‍ക്ക് 50000 രൂപയുടെ സ്വര്‍ണം മാത്രമേ നികുതിയില്ലാതെ കൊണ്ടുവരാന്‍ സാധിക്കു.

അതിവിചിത്രം!! ആദ്യം വാട്‌സാപ്പില്‍ മെസേജ് വരുന്നു... പിന്നെ സംഭവിക്കുന്നു, തുമ്പ് കിട്ടാതെ പോലീസ്അതിവിചിത്രം!! ആദ്യം വാട്‌സാപ്പില്‍ മെസേജ് വരുന്നു... പിന്നെ സംഭവിക്കുന്നു, തുമ്പ് കിട്ടാതെ പോലീസ്

8

കസ്റ്റംസ് ഡ്യൂട്ടി അടച്ച ശേഷം ഒരു കിലോ ഗ്രാം സ്വര്‍ണക്കട്ടികയോ കോയിനോ കൊണ്ടുവരാന്‍ സാധിക്കും. ഗള്‍ഫില്‍ താമസിക്കേണ്ട കാലം, നാട്ടില്‍ നില്‍ക്കുന്ന സമയ പരിധി എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് സ്വര്‍ണം വലിയ തോതില്‍ കൊണ്ടുവരാന്‍ സാധിക്കൂ. ദിവസങ്ങള്‍ മാത്രം ഗള്‍ഫില്‍ താമസിച്ച് സ്വര്‍ണം കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ചുരുക്കം.

9

പാസ് പോര്‍ട്ട് കൈവശമുള്ള വ്യക്തിക്കാണ് സ്വര്‍ണം ഇറക്കുമതി സാധിക്കുക. സ്വര്‍ണം കൊണ്ടുവരുന്ന ദിവസത്തെ മൂല്യമാണ് വിലയായി കണക്കാക്കുക. അതുപ്രകാരം നികുതിയാണ് അടച്ച രേഖയും കൈവശം കരുതണം. സ്വര്‍ണം വാങ്ങിയത് എവിടെ നിന്നാണ് എന്ന് തെളിയിക്കുന്ന രേഖ സ്വര്‍ണക്കട്ടിയില്‍ പതിച്ചിരിക്കണം. എത്ര തൂക്കമുണ്ട്, ആരാണ് നിര്‍മാതാക്കള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന മുദ്ര വേണം.

അടിവരയിട്ട് വിഡി സതീശന്‍; സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ല, ശശി തരൂര്‍ പ്രതികരിച്ചത് ഇങ്ങനെ...അടിവരയിട്ട് വിഡി സതീശന്‍; സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ല, ശശി തരൂര്‍ പ്രതികരിച്ചത് ഇങ്ങനെ...

English summary
Gold Rate in UAE Rise But These Are Five Benefits When Purchase Gold From GCC Especially Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X