കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രന്‍ മോചിതനാകുന്നത് ശിക്ഷാകാലാവധി കഴിഞ്ഞോ?; കേന്ദ്രം എവിടെയായിരുന്നു?

  • By Rajesh Mc
Google Oneindia Malayalam News

Recommended Video

cmsvideo
കേന്ദ്രസർക്കാർ എവിടെയായിരുന്നു?? അറ്റ്ലസ് രാമചന്ദ്രന്റെ ശിക്ഷാ കാലാവധി തീരാൻ വെറും മാസങ്ങൾ ബാക്കി

ദുബായ്: മലയാളി പ്രവാസി വ്യവസായിയായ അറ്റ്‌ലസ് രാമചന്ദ്രന്‍ യുഎഇയിലെ ജയിലില്‍ നിന്നും മോചിതനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എവിടെയായിരുന്നെന്ന് പ്രവാസികള്‍. 2015 മുതല്‍ ജയിലില്‍ കഴിയുന്ന രാമചന്ദ്രന്‍ 2018 ഓഗസ്ത് മാസത്തോടെ ജയില്‍ മോചിതനാകുമെന്നുറപ്പാണ്.

മൂന്നുവര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച രാമചന്ദ്രന്‍ ജയില്‍മോചിതനാകാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇത്രയുംകാലം രാമചന്ദ്രന്റെ മോചനത്തിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ ശിക്ഷാ കാലാവധി കഴിയുന്നതിന് മുന്‍പ് ഇടപെടുന്നത് ദുരൂഹമാണെന്ന് പ്രവാസികള്‍ പറയുന്നുണ്ട്.

atlesramachandran


ബന്ധുക്കളുടെ അപേക്ഷയെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് ഇപ്പോഴത്തെ നടപടിയുണ്ടായതെന്നാണ് അവകാശപ്പെടുന്നത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ രാം മാധവ് ദുബായില്‍ നേരിട്ടെത്തി വിഷയത്തില്‍ ഇടപെട്ട് ബാങ്കുകാരമായി സംസാരിച്ച് ധാരണയിലെത്തിയെന്നും പറയുന്നു.

രാമചന്ദ്രന്‍ വായ്പ എടുത്ത യു.എ.ഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇനി ഒരു കേസ് കൂടി അവശേഷിക്കുന്നുണ്ട്. ഇതുകൂടി ഒത്തുതീര്‍പ്പായാല്‍ മാത്രമേ രാമചന്ദ്രന് ജയില്‍ മോചനത്തിന് വഴിതുറക്കൂ. ഒത്തുതീര്‍പ്പായില്ലെങ്കില്‍ രാമചന്ദ്രന്‍ ഓഗ്‌സത് മാസത്തോടെ ജയില്‍ മോചിതനാകും. എന്നാല്‍, കേരളത്തിലെത്തണമെങ്കില്‍ പിന്നെയും കടമ്പകള്‍ കടക്കേണ്ടിവരുമെന്നുറപ്പാണ്.

 യമനില്‍ ഔദ്യോഗിക സര്‍ക്കാറിന് ഇടമില്ല; വടക്ക് ഹൂത്തികള്‍, തെക്ക് വിഘടനവാദികള്‍ യമനില്‍ ഔദ്യോഗിക സര്‍ക്കാറിന് ഇടമില്ല; വടക്ക് ഹൂത്തികള്‍, തെക്ക് വിഘടനവാദികള്‍

English summary
Gold tycoon Atlas Ramachandran could soon be out of UAE jail'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X