കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ പ്രവാസികളുടെ നല്ലകാലം അവസാനിക്കുന്നു! വരാനിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങള്‍....

രാജ്യത്തെ സ്വകാര്യമേഖലയില്‍ കൂടുതല്‍ സൗദികളെ നിയമിക്കാനാണ് ഭരണകൂടത്തിന്റെ ഉത്തരവ്.

Google Oneindia Malayalam News

റിയാദ്: പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജര്‍മ്മന്‍ പൗരനായ ഡൊമിനിക്ക് സ്റ്റെക്കും കുടുംബവും സൗദി വിടുകയാണ്, കാരണം മറ്റൊന്നുമല്ല, സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പാക്കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ചതിനാലാണ് ഡൊമിനിക്കിനും കുടുംബത്തിനും സൗദിയില്‍ നിന്ന് മടങ്ങേണ്ടി വന്നത്.

ഇത് കേവലം ഡൊമിനിക്കിന്റെ മാത്രം അവസ്ഥയല്ല, സൗദിയില്‍ ജോലി ചെയ്യുന്ന ഒമ്പത് മില്യണ്‍ വരുന്ന പ്രവാസികള്‍ക്കും ഉടന്‍ അറേബ്യന്‍ മണ്ണിനോട് വിട പറയേണ്ടി വരും. ലോകത്ത് ഏറ്റവുമധികം എണ്ണ ഉല്‍പാദിക്കുന്ന രാജ്യമായ സൗദിയിലെ സാമ്പത്തിക പ്രതിസന്ധിയും, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില തകര്‍ച്ചയും സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പാക്കുന്നതുമെല്ലാമാണ് പ്രവാസികള്‍ക്ക് വിനയായത്.

രാജ്യത്തെ സ്വകാര്യമേഖലയില്‍ കൂടുതല്‍ സൗദികളെ നിയമിക്കാനാണ് ഭരണകൂടത്തിന്റെ ഉത്തരവ്. പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും ഏര്‍പ്പെടുത്തിയ ലെവി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

പിരിച്ചുവിടുന്നു...

പിരിച്ചുവിടുന്നു...

സൗദിയിലെ സാമ്പത്തിക പ്രതിസന്ധിയും, ലെവിയും കാരണം പ്രവാസികളായ തൊഴിലാളികളെ പല കമ്പനികളും പിരിച്ചുവിടുന്നതായാണ് ജര്‍മ്മന്‍ പൗരനായ ഡൊമിനിക് പറയുന്നത്. ഇന്ത്യയില്‍ നിന്നടക്കമുള്ള 7000 തൊഴിലാളികളെയാണ് സൗദിയിലെ പ്രമുഖ സ്ഥാപനമായ ബിന്‍ലാദിന്‍ ഗ്രൂപ്പ് പിരിച്ചുവിട്ടത്.

സാമ്പത്തിക പ്രതിസന്ധിയും...

സാമ്പത്തിക പ്രതിസന്ധിയും...

വ്യവസായ രംഗത്ത് വന്‍ പ്രതിസന്ധിയാണ് സൗദി നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനോടൊപ്പം, സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനിച്ചതോടെ പല കമ്പനികളും പ്രവാസികളായ തൊഴിലാളികളുടെ കരാര്‍ പുതുക്കി നല്‍കുന്നില്ലെന്നാണ് ഇലക്ട്രോണിക്ക് വ്യാപാര മേഖലയില്‍ മാനേജറായി ജോലി ചെയ്യുന്ന പ്രവാസി പറയുന്നത്. ഇലക്ട്രോണിക് വ്യാപാര മേഖലയില്‍ മാത്രം പത്ത് ശതമാനത്തിന് മുകളില്‍ തകര്‍ച്ചയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം നൂറ് റിയാല്‍...

ആദ്യം നൂറ് റിയാല്‍...

സ്വദേശിവല്‍ക്കരത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പുറമേയാണ് വിദേശികളില്‍ നിന്ന് ലെവി ഇനത്തില്‍ ഫീസ് ഈടാക്കാന്‍ സര്‍ക്കാര് തീരുമാനിച്ചത്. ജൂലൈ മുതലാണ് ലെവി ഈടാക്കുന്നത്. ആദ്യഘട്ടത്തില്‍ നൂറ് റിയാലാണ് വിദേശികളില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പിന്നീട് ഇത് 400 റിയാല്‍ വരെയായി ഉയര്‍ത്തുമെന്നാണ് ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്നു...

സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്നു...

വിദേശികളെ ജോലിക്ക് നിയമിക്കുന്ന കമ്പനികളും ഓരോ തൊഴിലാളിക്കും നിശ്ചിത തുക സര്‍ക്കാരിന് ഫീസായി നല്‍കാനും ഉത്തരവുണ്ട്. ഇതിനാല്‍ വിദേശികളെ പിരിച്ചുവിടാന്‍ കമ്പനികളും നിര്‍ബന്ധിതരാകുകയാണ്. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനായാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. കൂടാതെ വിവിധയിനത്തില്‍ നല്‍കുന്ന സബ്‌സിഡികള്‍ നിര്‍ത്തലാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ആദായനികുതി ഏര്‍പ്പെടുത്താനും, നികുതിയുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് സൗദിയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ സൗദി വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
Good times over for expats in Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X