കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി വിവാഹ നിയമത്തില്‍ ഭേദഗതി, അറിയേണ്ടതെല്ലാം...

  • By ഭദ്ര
Google Oneindia Malayalam News

സൗദി: സൗദിയില്‍ വിവാഹ നിയമത്തില്‍ ഭേദഗതി ചെയ്തു. സൗദി പുരുഷന്മാര്‍ക്ക് വിദേശികളെ വിവാഹം ചെയ്യുന്നതിനും സൗദി യുവതികള്‍ക്ക് വിദേശ പുരുഷന്മാരെ വിവാഹം ചെയ്യുന്നതിനുമുള്ള നിയമത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

സൗദിയില്‍ ഇനി മുതല്‍ വിവാഹം കഴിക്കുമ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. സൗദി പുരുഷന്മാര്‍ക്ക് വിദേശ സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് 3000 സൗദി റിയാല്‍ ശമ്പളമുള്ള ജോലി ആവശ്യമാണ്. 40 നും 65നും ഇടയിലായിരിക്കണം പ്രായം. സുരക്ഷിതമായ വീടും സ്വന്തമായി ഉണ്ടായിരിക്കണം.

 04-marriage3

വിവാഹം കഴിക്കുന്ന വിദേശിയായ വധുവിന്റെ പ്രായം 25 പൂര്‍ത്തിയായിരിക്കണം. മാത്രമല്ല 30 വയസ്സില്‍ കൂടുതല്‍ സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസം പാടില്ല. സൗദി പുരുഷന്‍ രണ്ടാം വിവാഹമാണ് കഴിക്കുന്നതെങ്കില്‍ ആദ്യ വിവാഹ മോചനം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണം. വിവാഹ മോചനത്തിന് ഭര്‍ത്താവ് അപേക്ഷ നല്‍കിയിട്ടുള്ള സാഹചര്യത്തിലാണെങ്കില്‍ സ്ത്രീയ്ക്ക് ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും കുട്ടികള്‍ ഉണ്ടാകില്ലെന്നും വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരിക്കണം. അല്ലാത്ത പക്ഷം വിവാഹ മോചനം ലഭിക്കില്ല.

വിദേശി സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് അനുവാദം ലഭിച്ചാലും സൗദി പൗരത്വം അനുവദിക്കില്ല. സൗദി യുവതികള്‍ക്ക് വിദേശ പുരുഷനെ വിവാഹം കഴിക്കുമ്പോള്‍ 30നും 55 ഇടയില്‍ പ്രായം വേണം. ഇത് പുരുഷന്റെ ആദ്യത്തെ വിവാഹമായിരിക്കണം. 10 വയസ്സില്‍ കൂടൂതല്‍ പ്രായ വ്യത്യാസവും പാടില്ല. വിദേശ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്തവരും സേനകളില്‍ അംഗമല്ലാത്തവരും ആയിരിക്കണം എന്നാണ് നിയമം.

പുരുഷന് മാസ ശമ്പളം 5000 സൗദി റിയാല്‍ ആവശ്യമാണ്. സുരക്ഷിതമായ വീടും വേണം. ഇവര്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സൗദി പൗരത്വം നല്‍കില്ല. പാസ്‌പോര്‍ട്ട് കാലാവധി 12 മാസമായിരിക്കും. വിദേശികള്‍ക്ക് സൗദിയില്‍ താമസിക്കാനുള്ള പെര്‍മിറ്റും ആവശ്യമാണ്. വിവാഹ വിസ കാലാവധി 1 വര്‍ഷമായിരിക്കും.

English summary
The Kingdom has mandated new requirements for the marriage of Saudi men and women to non-Saudis.The new regulations require that the income of a Saudi man be at least SR3,000, his age be between 40 and 65, and that appropriate housing be secured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X