കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരങ്ങൾക്ക് ആശ്വാസം.. യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു.. ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെ കാലാവധി

Google Oneindia Malayalam News

Recommended Video

cmsvideo
ആയിരങ്ങൾക്ക് ആശ്വാസമേകി യുഎയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു | Oneindia Malayalam

ദുബായ്: പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന് യുഎഇയില്‍ പൊതുമാപ്പ് പ്രഖാപിച്ചു. വരുന്ന ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഇഎയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ പിഴയടച്ച് നിയമപ്രകാരം രാജ്യത്ത് തുടരാം. അല്ലെങ്കില്‍ രാജ്യം വിട്ട് പോകാമെന്നുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുന്നത്. ഈ കാലയളവില്‍ രേഖകള്‍ ശരിയാക്കുന്നവര്‍ക്കോ രാജ്യം വിടുന്നവര്‍ക്കോ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരില്ല.

UAE

യുദ്ധം, ദുരന്തങ്ങള്‍ എന്നിവയുടെ ഇരകള്‍ക്ക് ഒരു വര്‍ഷത്തെ അടിയന്തര താമസവും ലഭ്യമാകും. ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ് കാലവധി. യുഎഇയില്‍ അടുത്തിടെ വിസാ നിയമങ്ങളില്‍ വ്യാപകമായ ഇളവ് വരുത്തിയിരുന്നു. അതിന് പിന്നാലെയാണ് പൊതുമാപ്പ് പ്രഖ്യാപനവും രാജ്യം നടത്തിയിരിക്കുന്നത്. വിധവകള്‍ക്കും ഭര്‍ത്താവ് ഇല്ലാത്ത ഭാര്യമാര്‍ക്കും മക്കള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ യുഎയില്‍ താമസിക്കാം.

ഇതിന് ഒരു വര്‍ഷത്തേക്ക് വിസ അനുവദിച്ച് കൊണ്ടായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. പൊതുമാപ്പ് പ്രഖ്യാപനവും വിസ ഇളവും ഏറെപ്പേര്‍ക്ക് ആശ്വാസമാകും. യുഎഇയില്‍ അനധികൃതമായി ആയിരക്കണക്കിന് പേര്‍ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്.

English summary
Grace period date announced for UAE's illegal residents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X