കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരങ്ങള്‍ പറന്നിറങ്ങി; ജെമിനി അറേബ്യന്‍സ് പിറവിയെടുത്തു

Google Oneindia Malayalam News

ദുബായ്: മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കാനുള്ള യുഎഇ ക്രിക്കറ്റ് ടീം ജെമിനി അറേബ്യന്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനം ദുബായില്‍ നടന്നു. സ്‌കൈഡൈവ് ദുബായില്‍ നടന്ന ചടങ്ങിലാണ് ടീം ലോഞ്ച് ചെയ്തത്. അത്യന്തം ആവേശകരമായ രംഗങ്ങള്‍ കാണികള്‍ക്ക് മുന്നില്‍ കാഴ്ചവെച്ച് ടീമംഗങ്ങള്‍ ആകാശത്ത് നിന്നും ദുബായിലിറങ്ങിയാണ് ജെമിനി അറേബ്യന്‍സ് ലോഗോയും ടീം ജെഴ്‌സിയും അവതരിപ്പിച്ചത്.

സ്‌കൈഡൈവില്‍ ടാന്‍ഡം ജമ്പിലൂടെ ടീമിനെ അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ ടീമുടമയും പ്രശസ്ത എ ഡിവിഷന്‍ ക്രിക്കറ്ററുമായ നളിന്‍ ഖൈതാന്‍ സന്തോഷം പ്രകടിപ്പിച്ചു. ടീമിനെ യുഎഇയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കായി സമര്‍പ്പിക്കുകയാണെന്നും, ടീമിനെയും അതിന്റെ ലോഗോയും ജെഴ്‌സിയും ഏതെങ്കിലും നൂതന രീതിയില്‍ അവതരിപ്പിക്കണമെന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഈ ആഗ്രഹം യാഥാര്‍ഥ്യമാക്കിയതില്‍ മാനേജ്‌മെന്റിനോടും ടീമംഗങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

photo-geminiarabianslaunch-jerseydescent

ചടങ്ങ് വിജയമാക്കുന്നതില്‍ എല്ലാ കളിക്കാരും വലിയ ഉത്സാഹവും ആവേശവും പ്രകടിപ്പിച്ചിട്ടുണ്ട്, ഈ ആവേശവും ഉത്സാഹവും വരാനിരിക്കുന്ന മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൗണ്ടില്‍ പ്രകടമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിരേന്ദര്‍ സെവാഗ്, സഖ്‌ലെയ്ന്‍ മുഷ്താഖ്, റിച്ചാര്‍ഡ് ലെവി, പോള്‍ ഹാരിസ്, ജാക്‌സ് റുഡോള്‍ഫ്, ഗ്രഹാം ഒണിയന്‍സ്, സാഖിബ് അലി എന്നീ പ്രമുഖ ക്രിക്കറ്റര്‍മാര്‍ പ്രതിനിധാനം ചെയ്ത ജെമിനി അറേബ്യന്‍സ് ടീം അംഗങ്ങളെ അഭിവാദ്യം ചെയ്യാന്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും ചടങ്ങിനെത്തിയിരുന്നു.

photo-geminiarabianslaunch-jerseyrevealed

കളിക്കാര്‍ മാധ്യമങ്ങളോട് സംവദിക്കുകയും കുട്ടികളുമായി ചോദ്യോത്തര പരിപാടിയിലും പങ്കെടുക്കുകയും ചെയ്തു. ചടങ്ങില്‍ ടീം രക്ഷാധികാരി മേധാ അലുവാലിയയും പങ്കെടുത്തു. ജെമിനി അറേബ്യന്‍സ് ടീം ക്യാപ്റ്റനും ഡയറക്ടറുമായി വിരേന്ദര്‍ സെവാഗിനെ ചടങ്ങില്‍ പ്രഖ്യാപിച്ചു. വിരേന്ദര്‍ സെവാഗിനെ ഞങ്ങളുടെ ടീം ക്യാപ്റ്റനായും ടീം ഡയറക്ടറായും പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്, അദ്ദേഹം മികച്ചൊരു ക്രിക്കറ്ററാണ്.

photo-geminiarabianslaunch-3

കളിയില്‍ അദ്ദേഹത്തിന്റെ അനുഭവജ്ഞാനം നമ്മുടെ ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്നുറപ്പുണ്ട്. അദ്ദേഹത്തെ ടീം ക്യാപ്റ്റനാക്കണമെന്ന് സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. ആരാധകരുടെ ആവശ്യം അംഗീകരിക്കുകയെന്നത് ഞങ്ങളുടെ കടമയായി കരുതുന്നതായി മേധാ അഭിപ്രായപ്പെട്ടു.

English summary
Graham Onions, signed by Gemini Arabians in the MCL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X