കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്‌മാൻ പ്രീമിയർ ലീഗിന്‍റെ ഗ്രാൻഡ് ഓപ്പണിങ് നടന്നു.

അജ്‌മാൻ പ്രീമിയർ ലീഗിന്‍റെ ഗ്രാൻഡ് ഓപ്പണിങ് നടന്നു.

Google Oneindia Malayalam News

ദുബായ്: യുഎഇയിലെ ഇന്ത്യക്കാർ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ടെന്നീസ്ബോൾ ക്രിക്കറ്റ് ടൂർണമെന്റെയായ അജ്‌മാൻ പ്രീമിയർ ലീഗിന്‍റെ ഗ്രാൻഡ് ഓപ്പണിങ് സെറിമണി അജ്മാനിൽ നടന്നു. കായിക പ്രേമികളുടെ കൂടായ്മയായ A P L -ൽ ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇത് 7 തവണയാണ് ഇത്തരത്തിൽ ഒരു മത്സരം ഇവർ സംഘടിപ്പിച്ചു വരുന്നത്. നവംബർ ആദ്യവാരത്തിൽ നടക്കുന്ന മത്സരങ്ങളിൽ 20 ടീമുകൾ പങ്കെടുക്കും. ദുബായിലെയും അജ്മാനിലെയും 10 -മത്സര വേദികളില്‍ നടക്കുന്ന ടൂർണമെന്റ് 3 മാസം നീണ്ടുനില്‍ക്കും.

പരിശോധന തുടങ്ങി; റസിഡന്‍ഷ്യല്‍ ഏരിയയില്‍ ബാച്ചിലേഴ്‌സ് താമസിച്ചാല്‍ പണി കിട്ടും!പരിശോധന തുടങ്ങി; റസിഡന്‍ഷ്യല്‍ ഏരിയയില്‍ ബാച്ചിലേഴ്‌സ് താമസിച്ചാല്‍ പണി കിട്ടും!

ഇതുമായി ബന്ധപ്പെട്ട് അജ്‌മാൻ ടെറസ് റെസ്റ്റോറന്റിൽ നടന്ന ഗ്രാൻഡ് ഓപ്പണിങ് സെറിമണിയിൽ എ പി എൽ -ചെയർമാൻ അബു ഹാസിമി അധ്യക്ഷത വഹിച്ചു.എൻ ടിവി ചെയർമാൻ മാത്തുക്കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. റോഡിയോ ഏഷ്യ 1269 ന്യൂസ് ഹെഡ് ഹിഷാം അബ്ദുൽ സലാം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.റോഡിയോ വാർത്ത അവതാരകൻ അനൂപ് കിച്ചേരി ,എൻ ടിവി അവതാരകൻ ശ്രീജിത്ത് ,ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് ജാസിം, യൂത്ത് ഇന്ത്യ അജ്‌മാൻ വൈസ് പ്രസിഡന്റ് ഷിഹാഷ് അഹമ്മദ് ,സിയാന ട്രാവൽ ആൻഡ് ടൂറിസം എം ഡി റഫീഖ് സിയാന, എന്നിവർ ആശംസകൾ നേർന്നു.

thanveer12345

എ പി എൽ സെക്രട്ടറി ശറഫു പത്തുകണ്ടം സ്വാഗതവും ,അഷറഫ് സിയാന നന്ദിയും പറഞ്ഞു.ഷംനാദ് ഷാജി, റഹീസ്, സക്കറിയ, ബക്കർ, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു, ട്യൂർണമെന്റിൽ പങ്കെടുക്കുന്ന 20 ടീമുകളുടെ പ്രതിനിധികളും ചടങ്ങിന് എത്തിയിരുന്നു. തുടർന്ന് അല്ലുമല്ലു മാഷപ്പ് ഫെയിം നജുമു ജൽസ ,അഫസൽ പെരിയാരം,ശ്യാം റിധുവാൻ, എന്നിവരുടെ ഇശൽ ഗാനമേളയും നടന്നു.

English summary
Grant opening of ajman premier league was conducted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X